

മറയൂര്‍: ഉദുമല്‍പ്പേട്ടയില്‍ യുവതീയുവാക്കളുടെ ആത്മഹത്യയിലേക്കു നയിച്ചത് ഇവരുടെ വിവാഹത്തില്‍ ജ്യോത്സ്യന്റെ ഇടപെടലെന്നു സൂചന. യുവതിയുടേത് ദോഷജാതകമാണെന്നും വിവാഹം നടന്നാല്‍ യുവാവിനു ദുര്‍മരണം സംഭവിക്കുമെന്നും ജ്യോത്സ്യന്‍ വരന്റെ വീട്ടുകാരെ അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ജ്യോത്സ്യന്‍ ഇക്കാര്യം അറിയിച്ചതിനു പിന്നാലെയാണ് നിശ്ചയിച്ച വിവാഹത്തില്‍നിന്നു പിന്‍മാറുന്നതായി യുവാവിന്റെ വീട്ടുകാര്‍ നിലപാടെടുത്തത്. ഇതില്‍ മനംനൊന്ത് യുവാവും യുവതിയും ജീവനൊടുക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.
അതിര്‍ത്തി നഗരമായ ഉദുമല്‍പേട്ടക്ക് സമീപത്തെ ചിന്നപപ്പനൂത്ത് ഭാഗത്ത് കനാലില്‍ കഴിഞ്ഞ ദിവസമാണ് യുവതീയുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി. കനാലില്‍ മുങ്ങിയ കാറിനുള്ളില്‍നിന്ന് ജീര്‍ണിച്ചനിലയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഉദുമല്‍പേട്ട ഏരിപ്പാളയം സ്‌റ്റേറ്റ് ബാങ്ക് കോളനി സ്വദേശി അരുണ്‍ ശങ്കര്‍ (35), ഉദുമല്‍പേട്ട ബോഡിപെട്ടി റവനനഗര്‍ മഞ്ജുള (30) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഈ മാസം 20മുതല്‍ ഇരുവരെയും കാണാനില്ലെന്നുകാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പറമ്പിക്കുളംആളിയാര്‍ പ്രോജക്റ്റ് കനാലിലെ വെള്ളത്തില്‍ കാര്‍ മുങ്ങി ക്കിടക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസും അഗ്‌നിരക്ഷ സേനയും എത്തി െക്രയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഉദുമല്‍പേട്ടയില്‍ ബിസിനസ് സ്ഥാപനം നടത്തുന്ന അരുണ്‍ ശങ്കറിെന്റയും ശ്രീനിവാസ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപിക മഞ്ജുളയുടെയും വിവാഹം ഇരുവരുടെയും വീട്ടുകാര്‍ നിശ്ചയിച്ചിരുന്നു.
മഞ്ജുളക്ക് ഒരുവര്‍ഷം മുമ്പ് മറ്റൊരു യുവാവുമായി വിവാഹം നിശ്ചയം നടത്തിയിരുന്നു. ചടങ്ങിനുശേഷം യുവാവ് അപകടത്തില്‍ മരിച്ചു. ഇതറിയുകയും മഞ്ജുളയെ വിവാഹം ചെയ്താല്‍ വീട്ടില്‍ മരണം സംഭവിക്കുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞതുമാണ് അരുണ്‍ ശങ്കറിെന്റ വീട്ടുകാര്‍ നിശ്ചയശേഷം പിന്മാറാന്‍ കാരണമായത് എ്‌നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തില്‍നിന്ന് പിന്തിരിയണമെന്ന് വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നതിടെയാണ് ഇരുവരെയും കാണാതായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates