യൂണിവേഴ്‌സിറ്റി കോളജില്‍ വീണ്ടും സംഘര്‍ഷം; തള്ളിക്കയറാന്‍ ശ്രമിച്ച കെഎസ്‌യുക്കാരെ പൊലീസ് തടഞ്ഞു

യൂണിവേഴ്‌സിറ്റി കോളജിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
യൂണിവേഴ്‌സിറ്റി കോളജില്‍ വീണ്ടും സംഘര്‍ഷം; തള്ളിക്കയറാന്‍ ശ്രമിച്ച കെഎസ്‌യുക്കാരെ പൊലീസ് തടഞ്ഞു
Updated on
1 min read

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കോളജ് ഗേറ്റില്‍ തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പിരിഞ്ഞു പോകാത്ത പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തി. 

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ക്യാമ്പസിന് അവധി പ്രഖ്യാപിച്ചിരുന്നു. ആക്രമണ കേസിലെ പ്രതികളുടെ പേര് പൊലീസ് പരീക്ഷാ റാങ്ക് ലിസിറ്റില്‍ വന്നതിന് എതിരെ യുവമോര്‍ച്ച പിഎസ്‌സി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തിലാണ് കലാശിച്ചത്. 

അതേസമയം, ക്യാമ്പസ് തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ക്യാമ്പസിനുള്ളിലെ എസ്എഫ്‌ഐ യൂണിയന്‍ ഓഫീസ് ഒഴിപ്പിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com