'യേശു ക്രിസ്തുവിനെ ശിക്ഷിച്ചത് കുറ്റം ചെയ്തിട്ടാണോ'; പരാക്രമം മനസ്സിലാകുന്നില്ലെന്ന് സീനാ ഭാസ്‌കര്‍

'യേശു ക്രിസ്തുവിനെ ശിക്ഷിച്ചത് കുറ്റം ചെയ്തിട്ടാണോ' പരാക്രമം മനസ്സിലാകുന്നില്ലെന്ന് സീനാ ഭാസ്‌കര്‍
'യേശു ക്രിസ്തുവിനെ ശിക്ഷിച്ചത് കുറ്റം ചെയ്തിട്ടാണോ'; പരാക്രമം മനസ്സിലാകുന്നില്ലെന്ന് സീനാ ഭാസ്‌കര്‍
Updated on
2 min read

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പാലാ സബ് ജയിലില്‍ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിനെ സന്ദര്‍ശിക്കാനെത്തിയ ബിഷപ്പിനും സംഘത്തിനും, പരാതി നല്‍കിയ കന്യാസ്ത്രീയെ സ്വാധിനി്ക്കാന്‍ ശ്രമിച്ച ഫാദര്‍ നിക്കോളാസ് മണിപ്പറമ്പിലെനെതിരെ ഫെയ്‌സ്ബുക്ക് പോസ്്റ്റുമായി സീനാ ഭാസ്‌കര്‍. ഫ്രാങ്കോയെ സന്ദര്‍ശിച്ചതിന് പിന്നാലെ യേശു ക്രിസ്തുവിനെ ശിക്ഷിച്ചത് കുറ്റം ചെയ്തിട്ടാണൊ എന്ന ചോദ്യം കടലും കടലാഴിയും പോലുള്ള താരതമ്യപ്പെടുത്തലാണ് സിബിസിഐ നടത്തിയിരിയ്ക്കുന്നത്. പാലാ സബ് ജയില്‍ വിശുദ്ധ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിയ്‌ക്കേണ്ടി വരുമെന്നുള്ള പ്രസ്താവന വിശ്വാസികളെ ഇളക്കിവിടാനാണെങ്കില്‍ അത് വിലപ്പോകില്ലെന്നും സീന പറയുന്നു.

ഒളിച്ചു വച്ച കാര്യം വിളിച്ചറിയിയ്ക്കും അതാണ് പുതിയ കാലഘട്ടം. സാധാരണ മനുഷ്യരെപ്പോലെ ജീവിച്ചാല്‍ ഇത്തരത്തിലുള്ള പഴി കേള്‍ക്കേണ്ടി വരില്ല. എന്നാല്‍ എല്ലുമുറിയെ പണിയെടുക്കേണ്ടി വരും. ഇതിനൊന്നും തയ്യാറാകാതെയുള്ള സുഖലോലുപത കൈ നനയാതെയുള്ള മീന്‍പിടുത്തവുമാണ്. അത് ആപല്‍ക്കരവുമാണ്. ഏകപക്ഷീയമായ ആണകങ്ങളായി പൗരോഹിത്യം ഉറഞ്ഞു തുള്ളുകയാണെങ്കില്‍ ഒരു പക്ഷേ ഈ നാട്ടിലെ ജയിലുകളെല്ലാം അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിയ്‌ക്കേണ്ടി വരുമെന്നും സീന ഫെയ്‌സ് ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം
ജയിലുകള്‍ അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രങ്ങളാക്കേണ്ടി വരും...

അരീം തിന്ന് ആശാരിച്ചിയേയും കടിച്ച് എന്നിട്ടും പട്ടിയ്ക്ക് മുറുമുറുപ്പ് എന്ന് പറഞ്ഞതുപോലെയാണ് ചില വൈദികരുടെ മനോഭാവം. കൊലക്കേസ് പ്രതിയുമായി കന്യാസ്ത്രീ മഠത്തില്‍ പോകാന്‍ ധൈര്യം കാണിച്ചയാളെ ദൈവത്തിന്റെ നേരാളന്നൊ, കാവല്‍ക്കാരനെന്നൊ പറയാന്‍ കഴിയുമൊ? എന്തിനും ഏതിനും സമാധാനത്തിന്റെ വഴിയിലൂടെ സഞ്ചരിയ്ക്കാന്‍ ആഹ്വാനം ചെയ്യുന്ന സഭാ നേതൃത്വം ക്രിമിനലുകളെ കൂട്ടുപിടിച്ച് എന്തും നേടാമെന്ന മനോഭാവമാണൊ? ചില സിനിമക്കാരുടേയും ചില രാഷ്ട്രീയക്കാരുടേയും പാത പിന്തുടര്‍ന്ന് ഗുണ്ടായിസത്തിലൂടെ തന്‍ പ്രമാണിത്തം ഊട്ടിയുറപ്പിയ്ക്കാനുള്ള ശ്രമത്തിലാണൊ? സമീപകാല കേരള സംഭവങ്ങളില്‍ ഉറച്ചു നിന്ന് മുന്നോട്ടു പോകാനാണോ ഫാ. നിക്കോളാസ് മണലിപ്പറമ്പിന്റെ തീരുമാനം. കുതിര സവാരി നടത്തുന്നയാളിന് െ്രെഡവറായി കൊലക്കേസ് പ്രതി മാത്രമെ ഉണ്ടായിരുന്നുള്ളൊ? മറ്റുള്ളവരുടെ കാര്യത്തില്‍ ജാഗ്രത കാണിയ്ക്കുന്ന പുരോഹിതവൃന്ദം സ്വന്തം കാര്യം വരുമ്പോഴുള്ള പരാക്രമം മനസിലാകുന്നില്ല...

കാഞ്ഞിരപ്പള്ളി ബിഷപ്പും സംഘവും ഫ്രാങ്കോയെ കാണാനെത്തിയിട്ട്; യേശു ക്രിസ്തുവിനെ ശിക്ഷിച്ചത് കുറ്റം ചെയ്തിട്ടാണൊ എന്ന ചോദ്യം കടലും കടലാഴിയും പോലുള്ള താരതമ്യപ്പെടുത്തലാണ് സിബിസിഐ നടത്തിയിരിയ്ക്കുന്നത്. പാലാ സബ് ജയില്‍ വിശുദ്ധ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിയ്‌ക്കേണ്ടി വരുമെന്നുള്ള പ്രസ്താവന വിശ്വാസികളെ ഇളക്കിവിടാനാണെങ്കില്‍ അത് വിലപ്പോകില്ല...

വിദേശത്ത് ഭാര്യയും മക്കളുമുള്ള ബിഷപ്പുമാരെ വിശ്വാസി സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന കാര്യം അറയ്ക്കല്‍ പിതാവും സംഘവും അറിഞ്ഞിട്ടില്ല എന്ന് നടിയ്ക്കുകയാണൊ?

ഒളിച്ചു വച്ച കാര്യം വിളിച്ചറിയിയ്ക്കും അതാണ് പുതിയ കാലഘട്ടം. സാധാരണ മനുഷ്യരെപ്പോലെ ജീവിച്ചാല്‍ ഇത്തരത്തിലുള്ള പഴി കേള്‍ക്കേണ്ടി വരില്ല. എന്നാല്‍ എല്ലുമുറിയെ പണിയെടുക്കേണ്ടി വരും. ഇതിനൊന്നും തയ്യാറാകാതെയുള്ള സുഖലോലുപത... കൈ നനയാതെയുള്ള മീന്‍പിടുത്തവുമാണ്; അത് ആപല്‍ക്കരവുമാണ്.

പൗരോഹിത്യത്തിന് നിഷ്‌കര്‍ഷിച്ചിട്ടുള്ള ജീവിതരീതിയുണ്ട്. ഭക്ഷണത്തിലും വേഷവിധാനത്തിലും നടപ്പിലും ഭാവത്തിലുമെല്ലാം. പക്ഷേ ഇതൊന്നും ബാധകമാക്കാതെ രജോഗുണ പ്രധാനമായ ജീവിതരീതികള്‍, ചര്യകള്‍ ഏതൊരു മനുഷ്യന്റേയും സ്വഭാവത്തെ മാറ്റിമറിയ്ക്കും....

കൊലക്കേസ് പ്രതിയേയും കൊണ്ട് കന്യാസ്ത്രീ മഠത്തില്‍ പോയ ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ കുറവിലങ്ങാട്ടെ സിസ് റ്റേഴ്‌സിനെ ഭയപ്പെടുത്തി കേസില്‍ നിന്നും പിന്തിരിപ്പിക്കാനാണോ അവിടെയെത്തിയത് എന്ന് സംശയിയ്ക്കുന്നു. സിസ്റ്റര്‍ അഭയ, സിസ്റ്റര്‍ സൂസമ്മ തുടങ്ങി നിരവധി കന്യാസ്ത്രീകളുടെ പട്ടികയില്‍; പ്രതികരിയ്ക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവരെ പെടുത്താനാണൊ സി ബിസിഐയുടെ ലക്ഷ്യം. ഇഛാശക്തിയുള്ള ഒരു സര്‍ക്കാരിന്റെ മുന്നില്‍ ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവര്‍ക്ക് തക്ക ശിക്ഷ ലഭിക്കുമെന്നതില്‍ സംശയിമില്ല....

ഏകപക്ഷീയമായ ആണകങ്ങളായി പൗരോഹിത്യം ഉറഞ്ഞു തുള്ളുകയാണെങ്കില്‍ ഒരു പക്ഷേ ഈ നാട്ടിലെ ജയിലുകളെല്ലാം അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിയ്‌ക്കേണ്ടി വരും.

അനുബന്ധം:

മലയാറ്റൂര്‍ പള്ളിയില്‍ മലയിറങ്ങി വന്ന സല്‍സ്വഭാവിയായ പുരോഹിതനെ കപ്യാര് കഠാര മുരയ്ക്കിരയാക്കി ജീവനെടുത്തപ്പോള്‍ സിബിസിഐ, കെ സി ബിസി തുടങ്ങിയവരുടെ വികാരമെവിടെയായിരുന്നു. കൊലപ്പുള്ളികളേയും കൂട്ടി നടക്കുന്ന ഇത്തരം പുരോഹിതന്മാര്‍ക്ക് അനുയോജ്യം ഇങ്ങനെയുള്ള കപ്യാരുമാരാണ്. പുരോഹിതനും കപ്യാര്‍ക്കും സോസ്ത്രം...
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com