യേശുക്രിസ്തുവിനെ കുരിശ്ശില്‍ തറച്ചത് കുറ്റം ചെയ്തിട്ടാണോ ? ; ഫ്രാങ്കോയെ കാണാന്‍ മെത്രാന്മാര്‍ ജയിലില്‍

ബിഷപ്പ് കുറ്റക്കാരനാണെന്ന് കോടതി ഇതുവരെ വിധിച്ചിട്ടില്ല. മാധ്യമങ്ങള്‍ കാര്യമറിയാതെ വിധിക്കരുതെന്ന്  മാര്‍ മാത്യു അറയ്ക്കല്‍
യേശുക്രിസ്തുവിനെ കുരിശ്ശില്‍ തറച്ചത് കുറ്റം ചെയ്തിട്ടാണോ ? ; ഫ്രാങ്കോയെ കാണാന്‍ മെത്രാന്മാര്‍ ജയിലില്‍
Updated on
1 min read

കോട്ടയം : കന്യാസ്ത്രീയെ ബലാല്‍സംഗംചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ മെത്രാന്മാര്‍ പാലാ സബ് ജയിലെത്തി. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, മലങ്കര സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയൂസ് എന്നിവരാണ് എത്തിയത്.

ഫ്രാങ്കോ മുളയ്ക്കലിനെ കാണുന്നതിനായി ബിഷപ്പുമാര്‍ ഞായറാഴ്ച എത്തിയിരുന്നു. എന്നാല്‍ അവധി ദിവസമായിരുന്നതിനാല്‍ അനുമതി ലഭിച്ചിരുന്നില്ല. ജയില്‍ അധികൃതര്‍ തിങ്കളാഴ്ച വരാന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ബിഷപ്പുമാര്‍ എത്തിയത്.

ഫ്രാങ്കോയെ സന്ദര്‍ശിച്ച കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കല്‍, ബിഷപ്പ് ഫ്രാങ്കോ തെറ്റുകാരനാണെന്ന് കരുതുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. ഫ്രാങ്കോ മുളയ്ക്കലിനെ യേശുക്രിസ്തുവിനോടാണ് അദ്ദേഹം താരതമ്യം ചെയ്തത്. യേശുക്രിസ്തുവിനെ കുരിശ്ശില്‍ തറച്ചത് കുറ്റം ചെയ്തിട്ടാണോ എന്ന് മാത്യു അറയ്ക്കല്‍ ചോദിച്ചു. 

ഫ്രാങ്കോ തെറ്റുകാരനാണോ എന്ന് കോടതി തീരുമാനിക്കട്ടെ. ബിഷപ്പ് കുറ്റക്കാരനാണെന്ന് കോടതി ഇതുവരെ വിധിച്ചിട്ടില്ല. മാധ്യമങ്ങള്‍ കാര്യമറിയാതെ വിധിക്കരുതെന്നും മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. 

ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ മാധ്യമങ്ങള്‍ വേട്ടയാടിയെന്ന് സിബിസിഐയും ആരോപിച്ചു. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം തെറ്റാണ്. ആരോപണം ഗൗരവതരവും സങ്കീര്‍ണ്ണവുമായതിനാല്‍ പരിശോധിച്ചു വരികയാണ്. അന്വേഷണം പുരോഗമിക്കുന്നതിനാലാണ് പ്രതികരിക്കാതിരുന്നത്. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും സിബിസിഐ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com