

തൃശൂര്‍: യോഗ, പാലിയേറ്റീവ് തുടങ്ങിയ പരിപാടികളില്‍ പാര്‍ട്ടി അംഗങ്ങള്‍ സജീവമാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ അംഗങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്നും സിപിഎം. 79000ത്തിലധികം പാര്‍ട്ടിമെമ്പര്‍മാരാണ് സംസ്ഥാനത്ത് സിപിഎമ്മിനുള്ളത്. അതില്‍ 15 ശതമാനവും സ്ത്രീകളാണ്. സ്ത്രീ പ്രാതിനിധ്യം 25 ശതമാനമാക്കുക എന്നതാണ് ലക്ഷ്യമെന്നും സമ്മേളന പരിപാടികള്‍ വിശദീകരിച്ച് സിപിഎം കേന്ദ്രകമ്മറ്റി അംഗം വിജയരാഘവന്‍ പറഞ്ഞു.
ദളിത്- ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ രീതിയില്‍ മുന്നേറാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. മത നിരപേരക്ഷത ഉയര്‍ത്തിപ്പിടിച്ച് ദേശീയ തലത്തില്‍ പോരാട്ടങ്ങള്‍ സംഘടിപ്പിക്കാന്‍ സിപിഎം ശക്തിപ്പെടണമെന്നാഗ്രഹിക്കുന്നവരാണ് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെന്നും, മതനിരപേക്ഷതയുടെ ഇന്ത്യയിലെ ഐക്കണാണ് പിണറായി വിജയനെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കണമെന്നും വര്‍ഗ ബഹുജനസംഘടനയിലെ അംഗങ്ങളെ ആശയപരമായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശക്തരാക്കാനുള്ള നയപരിപാടികളുമായി മുന്നോട്ട് പേകും.
സംസ്ഥാനത്ത് പാര്‍ട്ടിക്കെതിരായ നടക്കുന്ന ആക്രമങ്ങളെ പ്രതിരോധിക്കും. സാംസ്‌കാരിക മേഖലയില്‍ സിപിഎം ആശയവിനിമയം ശക്തിപ്പെടുത്തും. സര്‍ക്കാരും പാര്‍ട്ടിയും രണ്ട് തരത്തിലാണെന്ന രീതിയില്‍ വലിയ പ്രചാരണമാണ് സംസ്ഥാനത്ത് നടക്കുന്നത്. മൂലധന താത്പര്യം സംരക്ഷിക്കുന്ന മാധ്യമങ്ങള്‍ മാര്‍ക്‌സിസ്റ്റ വിരുദ്ധത ഉത്പാദിപ്പിക്കാനുള്ള കൂട്ടായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇതിനെ പ്രതിരോധിക്കേണ്ടതുണ്ട്.
ഷുഹൈബിന്റെ കൊലപാതകത്തില്‍ പാര്‍ട്ടി അന്വേഷണത്തെക്കാള്‍ പൊലീസ് അന്വഷണത്തിനാണ് ഒന്നാം സ്ഥാനം. നിയമത്തിന്റെ മുന്നില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സിപിഎം നേതാക്കള്‍ വ്യക്തമാക്കി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates