

പാലക്കാട്: പാലക്കാട് നൂറണിയില് ക്ഷേത്രക്കുളത്തില് കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്ത്ഥികള് മുങ്ങി മരിച്ചു. ഭരത്, സൂരജ് എന്നീ വിദ്യാര്ത്ഥികളാണ് മരിച്ചത്.
വിദ്യാര്ഥികള് മുങ്ങിത്താഴുന്നത് കണ്ട് ക്ഷേത്രത്തിന്റെ സമീപത്തുണ്ടായിരുന്നവര് വിവരമറിച്ചതിനെത്തുടര്ന്ന് രക്ഷാപ്രവര്ത്തനം നടത്തിയെങ്കിലും രണ്ടുപേരും മരിക്കുകയായിരുന്നു. സൂരജിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. ഭരത് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്. ഇരുവരും നീന്തുന്നതിനിടെ കയത്തിലേക്ക് പെട്ട് പോവുകയായിരുന്നുവെന്നാണ് പോലീസ് നല്കുന്ന വിവരം. അവധിക്കാലം ആഘോഷിക്കാനെത്തിയവരാണ് ഇരുവരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates