രാവിലെ പത്രത്തിനൊപ്പം വീട്ടിലെത്തും സൗജന്യ മാസ്‌കുകള്‍; കോവിഡിനെ പ്രതിരോധിക്കാന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് (വീഡിയോ)

ലോകമെമ്പാടും പടരുന്ന കൊവിഡ് 19 എന്ന മഹാമാരിയ്‌ക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്ന ഈ നാളുകളില്‍ കേരളത്തില്‍ ആദ്യമായി ഒരു ദേശീയദിനപ്പത്രം പ്രതിരോധ മാസ്‌കുകള്‍ വിതരണം ചെയ്യുന്നു
രാവിലെ പത്രത്തിനൊപ്പം വീട്ടിലെത്തും സൗജന്യ മാസ്‌കുകള്‍; കോവിഡിനെ പ്രതിരോധിക്കാന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് (വീഡിയോ)
Updated on
1 min read

കൊച്ചി: ലോകമെമ്പാടും പടരുന്ന കോവിഡ് 19 എന്ന മഹാമാരിയ്‌ക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്ന ഈ നാളുകളില്‍ കേരളത്തില്‍ ആദ്യമായി ഒരു ദേശീയദിനപ്പത്രം പ്രതിരോധ മാസ്‌കുകള്‍ വിതരണം ചെയ്യുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സണ്‍ഡേ എക്‌സ്പ്രസിനൊപ്പമാണ് മാസ്‌കുകള്‍ വിതരണം ചെയ്യുന്നത്. നാളെ എല്ലാ വരിക്കാര്‍ക്കും പത്രത്തിനോടൊപ്പം വീടുകളില്‍ എത്തുന്ന മാസ്‌കുകള്‍ ഗുണമേന്മ ഉറപ്പുവരുത്തിയിട്ടുള്ളതാണെന്ന് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് കേരളാ ജനറല്‍ മാനേജര്‍ വിഷ്ണു നായര്‍ സമകാലിക മലയാളത്തോട് പറഞ്ഞു. 

തുടര്‍ന്നുള്ള എല്ലാ ആഴ്ചകളിലും പ്രതിരോധ മാസ്‌കുകള്‍ പത്രത്തിനൊപ്പം എത്തിക്കാന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലും മാക്‌സ് ഷീല്‍ഡ് റബ്ബര്‍ പ്രോഡക്റ്റ്‌സിന്റെയും സഹായത്തോടെയാണ് പത്രം ഇത്തരമൊരു വിതരണം സംഘടിപ്പിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com