രാഹുല്‍ ഈശ്വറും രാഹൂല്‍ ഗാന്ധിയും ഇന്ത്യയുടെ ശാപങ്ങള്‍: സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

രാഹുല്‍ ഈശ്വറും രാഹൂല്‍ ഗാന്ധിയും ഇന്ത്യയുടെ ശാപങ്ങള്‍: സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

ഷെക്‌സ്പിയര്‍ എന്നാല്‍ കുന്തം കുലുക്കി എന്ന് അര്‍ഥം പറയുന്നയാളെ ഷെക്‌സ്പിയറിനെക്കുറിച്ച് പാണ്ഡിത്യമുള്ളയാള്‍ എന്നു പറയാമെങ്കിലേ രാഹുല്‍ ഈശ്വറിനെ ഹിന്ദു ഫിലോസോഫര്‍ എന്നു വിശേഷിപ്പിക്കാനാവൂ
Published on

രാഹുല്‍ ഈശ്വറും രാഹൂല്‍ ഗാന്ധിയും ഇന്ത്യയുടെ ശാപങ്ങളാണെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി. ഷെക്‌സ്പിയര്‍ എന്നാല്‍ കുന്തം കുലുക്കി എന്ന് അര്‍ഥം പറയുന്നയാളെ ഷെക്‌സ്പിയറിനെക്കുറിച്ച് പാണ്ഡിത്യമുള്ളയാള്‍ എന്നു പറയാമെങ്കിലേ രാഹുല്‍ ഈശ്വറിനെ ഹിന്ദു ഫിലോസോഫര്‍ എന്നു വിശേഷിപ്പിക്കാനാവൂ എന്ന് വിശ്വഭദ്രാനന്ദ ശക്തിബോധി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

കുറിപ്പിന്റെ പൂര്‍ണ രൂപം:


Shakespear എന്നാല്‍ ആരാണെന്ന ചോദ്യത്തിന് ''shake എന്നാല്‍ കുലുക്കുക pear എന്നാല്‍ കുന്തം ഷേക്‌സ്പിയര്‍ എന്നാല്‍ കുന്തംകുലുക്കി '' എന്നു അര്‍ത്ഥം പറയുന്ന ഒരാളെ shakespear നെ കുറിച്ച് നല്ല പാണ്ഡിത്യമുളളയാള്‍ എന്നു പറയാമെങ്കിലേ, വേദങ്ങളും ദശോപനിഷത്തുക്കളും ബ്രഹ്മസൂത്രവും ഭഗവദ്ഗീതയും രാമായണമഹാഭാരതഭാഗവതാദി ഇതിഹാസപുരാണങ്ങളും ഡോഃ s.രാധാകൃഷ്ണന്റെ Indianphilosophy എന്ന മഹദ്ഗ്രന്ഥത്തിന്റെ രണ്ടുവോള്യങ്ങളും ദേബീപ്രസാദ് ചതോപാദ്ധ്യായയുടെ 'ലോകായത' എന്ന പുസ്തകവും കാണുകയോ വായിക്കുകയോ ചെയ്യാത്ത, വായിച്ചതിന്റെ യാതൊരു ലക്ഷണവും കാണിക്കാത്ത, രാഹൂല്‍ ഈശ്വറിനെ ഹിന്ദുഫിലോസഫി റിസര്‍ച്ചര്‍ എന്നൊക്കെവിശേഷിപ്പിക്കാനാവൂ. ഇന്ത്യയുടെ അനുഗ്രഹമായ ഒരു രാഹുല്‍ ഉണ്ടായിരുന്നു. അത് ശ്രീബുദ്ധന്റെ മകനായ രാഹൂലനാണ്. രാഹുല്‍ ഈശ്വറും രാഹൂല്‍ ഗാന്ധിയും ഇന്ത്യയുടെ ശാപങ്ങളാണ്. ഇന്ത്യന്‍ ദര്‍ശനമേഖലയില്‍ മഹത്തായ സംഭാവന നല്‍കിയ ഒരു രാഹൂല്‍ ഉണ്ട്. അതു വോള്‍ഗമുതല്‍ ഗംഗവരെ,ദര്‍ശന്‍ ദിഗ്ദര്‍ശന്‍,തുടങ്ങിയ ഗ്രന്ഥങ്ങള്‍ എഴുതിയ രാഹുല്‍സാംകൃത്യായനനാണ്..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com