തിരുവനന്തപുരം : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. ഇന്നും നാളെയുമായി വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ട് രാഹുൽ കോഴിക്കോട്ട് നാളെ നാലരയ്ക്ക് നടക്കുന്ന ‘ജനമഹാറാലി’യിൽ പങ്കെടുക്കും. കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക സംബന്ധിച്ചു മുതിർന്ന നേതാക്കളുടെ അഭിപ്രായവും തേടിയേക്കും.
ഇന്ന് 3.30നു തിരുവനന്തപുരത്തെത്തുന്ന രാഹുൽ, ഹെലികോപ്റ്ററിൽ നാഗർകോവിലിലേക്കു പോകും. 4.20 ന് അവിടെ കോൺഗ്രസ് റാലിയിൽ പങ്കെടുക്കും. പിന്നീട് തിരുവനന്തപുരം, കൊച്ചി വഴി തൃശൂരിലെത്തി രാമനിലയത്തിൽ തങ്ങും. നാളെ 11 ന് തൃപ്രയാറിൽ ഫിഷർമെൻ പാർലമെന്റ് പരിപാടി. തുടർന്നു കണ്ണൂർ വിമാനത്താവളത്തിലെത്തി, കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ ബന്ധുക്കളെ കാണും.
തുടർന്ന് ഒരു മണിക്ക് ഹെലികോപ്റ്ററിൽ പെരിയയിലെത്തും. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകൾ സന്ദർശിക്കും. 4.30ന് കോഴിക്കോട് കടപ്പുറത്ത് സമ്മേളനത്തിൽ പ്രസംഗിക്കും. നേരത്തെ പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ വസന്തകുമാറിന്റെ വയനാട്ടിലെ വീട് സന്ദർശിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും, മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങളാൽ അനുമതി നിഷേധിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates