പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവില്വാമല റഫീഖ് വധം : രണ്ടുപേര്‍ പിടിയില്‍; കൊലയ്ക്ക് കാരണം ജയിലിലുണ്ടായ വഴക്ക്‌

പാലക്കാട് സ്വദേശി അമീര്‍, അഷ്‌റഫ് എന്നിവരാണ് പിടിയിലായത്
Published on

തൃശൂര്‍ : തൃശൂര്‍ തിരുവില്വാമലയില്‍ വാടകവീട്ടില്‍ യുവാവ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി. പാലക്കാട് സ്വദേശി അമീര്‍, അഷ്‌റഫ് എന്നിവരാണ് പിടിയിലായത്. ജയിലിലുണ്ടായ വഴക്കാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. 

പഴയന്നൂര്‍ തിരുവില്ലാമല പട്ടിപ്പറമ്പില്‍ വാടകവീട്ടിൽ പാലക്കാട് ചുനങ്ങാട് മലപ്പുറം അമ്പലപ്പാറ മുതിയറക്കത്തില്‍ റഫീഖ് (32) ആണ് കൊല്ലപ്പെട്ടത്. കഞ്ചാവ് കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്. 

പിടിയിലായ പ്രതികളും കഞ്ചാവു കേസിൽ ഉൾപ്പെട്ടവരാണ്. ജയിലിൽ വെച്ച് ഇവർ തമ്മിലുണ്ടായ വാക്കുതർക്കവും വഴക്കുമാണ് വൈരാ​ഗ്യമായി, കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com