റിമി ടോമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും; പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി

ദിലീപിന് ആക്രമിക്കപ്പെട്ട നടിയുമായി ഉണ്ടായിരുന്ന വ്യക്തിവൈരാഗ്യം സംബന്ധിച്ച കൂടുതല്‍ തെളിവുകളാണ് പൊലീസ് തേടുന്നത്.
റിമി ടോമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും; പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി
Updated on
1 min read

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗായികയും അഭിനേത്രിയുമായ റിമി ടോമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. ഇതിനായുള്ള അപേക്ഷ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തേ റിമി ടോമിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ടെലിഫോണില്‍ ബന്ധപ്പെട്ട്  ദിലീപുമായുളള സൗഹൃദം, സംഭവത്തിനുശേഷം കാവ്യയുമായി സംസാരിച്ചത്, വിദേശ താരനിശകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ആരാഞ്ഞതായി റിമി തന്നെ വെളിപ്പെടുത്തിയിരുന്നു. 

കേസില്‍ പള്‍സര്‍ സുനി പറഞ്ഞ മാഡം റിമി ടോമിയാണെന്ന് പ്രചാരണം നടന്നിരുന്നു. ഈ ഘട്ടത്തില്‍ അതു താനല്ലെന്നു വ്യക്തമാക്കി റിമി തന്നെ രംഗത്തുവന്നു. കാക്കനാട്ടെ ഫഌറ്റില്‍ താമസിക്കുന്ന ഒരു നടിയെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഈ നടിയുടെ അക്കൗണ്ടിലേക്ക് ദിലീപിന്റെ അക്കൗണ്ടില്‍നിന്ന് അസ്വാഭാവികമായി പണം കൈമാറ്റം ചെയ്യപ്പെട്ടതാണ് പൊലീസ് അന്വേഷിച്ചത്. ദിലീപും താനും തമ്മില്‍ റിയല്‍ എസ്റ്റേറ്റോ മറ്റെന്തെങ്കിലും സാമ്പത്തിക ഇടപാടോ ഇല്ലെന്ന് റിമി വ്യക്തമാക്കിയിട്ടുണ്ട്. 

ദിലീപിന് ആക്രമിക്കപ്പെട്ട നടിയുമായി ഉണ്ടായിരുന്ന വ്യക്തിവൈരാഗ്യം സംബന്ധിച്ച കൂടുതല്‍ തെളിവുകളാണ് പൊലീസ് തേടുന്നത്. ദിലീപുമായും കാവ്യയുമായും ആക്രമിക്കപ്പെട്ട നടിയുമായും റിമി ടോമിക്ക് നേരത്തെ അടുത്ത സൗഹൃദമുണ്ടായിരുന്നു. ഇവരുടെ ചില വിദേശയാത്രകളിലുണ്ടായ പ്രശ്‌നങ്ങളാണ് ദിലീപിന്റെ വിവാഹമോചനത്തിലേക്കും നടിയുമായുളള തര്‍ക്കത്തിലേക്കും നയിച്ചത്. 


ഇത് സംബന്ധിച്ച് ടിമി ടോമിക്ക് അറിയാവുന്ന കാര്യങ്ങളാണ് അന്ന് പൊലീസ് ചോദിച്ചത്. നടിയെ ആക്രമിച്ച സംഭവം എപ്പോഴറിഞ്ഞു, സംഭവത്തിനുശേഷം ദിലിപീനേയും കാവ്യയേയും വിളിച്ചിരുന്നോ, എന്തുകൊണ്ട് വിളിച്ചു, അവരുടെ പ്രതികരണം എന്തായിരുന്നു, ഇതു സംബന്ധിച്ച് എന്തൊക്കെ അറിയാം എന്നാണ് ആരാഞ്ഞത്. റിമി ടോമിയും ദിലീപോ കാവ്യയുമായോ എതെങ്കിലും വിധത്തിലുളള സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com