

കൊച്ചി : റേഷന്‍കാര്‍ഡിനായി ഓണ്‍ലൈന്‍വഴി അപേക്ഷകള്‍ നല്‍കാനുള്ള സംവിധാനം സംസ്ഥാനമൊട്ടാകെ ശനിയാഴ്ചമുതല്‍ ആരംഭിക്കുമെന്ന് മന്ത്രി പി തിലോത്തമന്‍. എറണാകുളം പ്രസ്‌ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പുതിയ റേഷന്‍കാര്‍ഡിനും തിരുത്തലുകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവ നടത്താനും ഓണ്‍ലൈന്‍വഴി അപേക്ഷ നല്‍കാമെന്നും മന്ത്രി പറഞ്ഞു.
റേഷന്‍കാര്‍ഡ് പുതുക്കല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷമാണ് ആരംഭിച്ചത്. 80 ലക്ഷം പേര്‍ക്ക് കാര്‍ഡ് പുതുക്കിനല്‍കി. ഒരിടത്തും റേഷന്‍കാര്‍ഡില്ലാത്ത, 76,000 പേരുടെ അപേക്ഷ കിട്ടി. അവര്‍ക്ക് കാര്‍ഡ് കൊടുത്തുകൊണ്ടിരിക്കുകയാണെന്നും തിലോത്തമന്‍ പറഞ്ഞു.
ഏതു റേഷന്‍കാര്‍ഡുടമയ്ക്കും കേരളത്തിലെ ഏതു റേഷന്‍കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നല്ല സേവനം നല്‍കുന്ന റേഷന്‍കടകളിലേക്ക് ആളുകള്‍ പോകും. അങ്ങനെ വരുമ്പോള്‍ എല്ലാവരും നേര്‍വഴിക്കുവരുമെന്നും മന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates