റേഷൻ കാർഡ് ഇല്ലേ ?; അപേക്ഷിച്ചാൽ 24 മണിക്കൂറിനകം കാർഡ്  

റേഷൻ കാർഡ് ഇല്ലേ ?; അപേക്ഷിച്ചാൽ 24 മണിക്കൂറിനകം കാർഡ്  

സർക്കാർ നൽകുന്ന ഭക്ഷ്യധാന്യങ്ങൾ പലർക്കും വാങ്ങാൻ കഴിയാത്തതായി പരാതി ഉയർന്ന സാഹചര്യത്തിലാണ്‌ നടപടി
Published on

തിരുവനന്തപുരം  :  റേഷൻ കാർഡില്ലാത്ത അർഹരായ കുടുംബങ്ങൾക്ക്‌ അപേക്ഷിച്ച്‌ 24 മണിക്കൂറിനകം കാർഡ് ലഭിക്കും. സർക്കാർ നൽകുന്ന ഭക്ഷ്യധാന്യങ്ങൾ പലർക്കും വാങ്ങാൻ കഴിയാത്തതായി പരാതി ഉയർന്ന സാഹചര്യത്തിലാണ്‌ നടപടി.

സംസ്ഥാനത്ത് കുടുംബമായി സ്ഥിരതാമസമുള്ളവർ ആധാർ കാർഡുമായി അക്ഷയ സെന്ററിൽ അപേക്ഷ നൽകണം. രേഖകളുടെ ആധികാരികത ഉറപ്പാക്കാനായില്ലെങ്കിൽ സത്യവാങ്മൂലം എഴുതിവാങ്ങി താൽക്കാലിക കാർഡ്‌ നൽകും.

റേഷൻ കാർഡ് ഇല്ലാത്ത 33,000 പേരാണ് സത്യവാങ്മൂലവും ആധാർ കാർഡും അടിസ്ഥാനമാക്കി സൗജന്യ റേഷൻ വാങ്ങിയത്. സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യകിറ്റുകളുടെ വിതരണം നടന്നുകൊണ്ടിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com