റോഡരികില്‍ വച്ച് വീട്ടമ്മ അറിയാതെ മാല പൊട്ടിച്ചു; രക്ഷപ്പെട്ടു എന്ന് കരുതിയ കളളന്‍ 'മൂന്നാം കണ്ണില്‍'; ഒടുവില്‍

വെള്ളാങ്ങല്ലൂര്‍ പാലപ്രക്കുന്ന് സ്വദേശി ലീലയുടെ 3 പവന്റെ മാലയാണ് ബൈക്കില്‍ വന്നു കവര്‍ന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തൃശൂര്‍: വീട്ടമ്മ അറിയാതെ മാല പൊട്ടിച്ചു എന്ന് ആശ്വസിച്ച കളളന് തെറ്റുപ്പറ്റി! സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കളളനെ പൊലീസ് കയ്യോടെ പിടികൂടി. 

വെള്ളാങ്ങല്ലൂര്‍ പാലപ്രക്കുന്ന് സ്വദേശി ലീലയുടെ 3 പവന്റെ മാലയാണ് ബൈക്കില്‍ വന്നു കവര്‍ന്നത്. ഈ കേസില്‍ കോടന്നൂര്‍ നാരായണന്‍കാട്ടില്‍ ശരത്‌ലാലിനെ (31)യാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത്.

ചൊവ്വാഴ്ച ഉച്ചയോടെ ഒറ്റയ്ക്കു നടന്നുപോകുന്നതിനിടെയാണു കവര്‍ച്ച. വീട്ടിലെത്തിയ ശേഷമാണു മാല നഷ്ടപ്പെട്ട വിവരം വീട്ടമ്മ അറിഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു നടത്തിയ തിരച്ചിലിലാണ് പ്രതി കുടുങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Thiruvonam Bumper sales in kerala
'A special alliance of Modi, V.D., and the ED'; an attempt to corner Pinarayi and Riyas: M.V. Govindan.
Veena George
SNDP Microfinance Fraud High Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com