റോഡുകള്‍ മിക്കതും വെള്ളത്തിനടിയില്‍; പരമാവധി യാത്രകള്‍ ഒഴിവാക്കാന്‍ റോഡ്‌സ് ഡിവിഷന്‍ നിര്‍ദേശം

യാത്ര ചെയ്യുന്നവര്‍ക്ക് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ഡിവിഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
റോഡുകള്‍ മിക്കതും വെള്ളത്തിനടിയില്‍; പരമാവധി യാത്രകള്‍ ഒഴിവാക്കാന്‍ റോഡ്‌സ് ഡിവിഷന്‍ നിര്‍ദേശം
Updated on
1 min read

തിരുവനന്തപുരം: തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട മേഖലകള്‍ കടുത്ത വെള്ളപ്പൊക്കത്തില്‍ മുങ്ങിയിരിക്കുകയാണ്. ആലുവ, പെരുമ്പാവൂര്‍, കളമശ്ശേരി, അങ്കമാലി, കാലടി തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി റോഡുകള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. ഇവിടങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ഡിവിഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

എം.സി റോഡ് ഉള്‍പ്പെടെ പ്രധാന റോഡുകള്‍ വെള്ളത്തിലാണ്. ഈ റൂട്ടുകളില്‍ യാത്ര ഒഴിവാക്കുക. കനത്ത മഴയില്‍ എം.സി റോഡ് ഉള്‍പ്പെടെ എറണാകുളം റോഡ്‌സ് ഡിവിഷനിലെ പ്രധാന റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മിക്ക റോഡുകളും വെള്ളത്തിനടയിലാണ്. ഈ റോഡുകളിലൂടെ യാത്ര ഒഴിവാക്കണമെന്ന് റോഡ്‌സ് ഡിവിഷന്‍ അറിയിക്കുന്നു. 

താഴെപ്പറയുന്ന റോഡുകളിലൂടെ യാത്ര ഒഴിവാക്കണം

ആലുവ റോഡ്‌സ്സെക്ഷനിലെ റോഡുകള്‍:
1. പെരുമ്പാവൂര്‍  ആലുവ റോഡ്
2. കുട്ടമശേരി  ചുണങ്ങംവേലി റോഡ്
3. തോട്ടുമുഖം  തടിയിട്ടപറമ്പു റോഡ്
4. തോട്ടുമുഖം  എരുമത്തല റോഡ്
5. ചാത്തപുരം  ഇടയപുരം സൊസൈറ്റി പാഡി റോഡ്
6. ശ്രീകൃഷ്ണ ടെംപിള്‍ റോഡ്
7. ചെമ്പകശേരി കടവു റോഡ്
8. ചെങ്കല്‍പ്പറ്റ് ചൊവ്വര റോഡ്
9. ചൊവ്വര മംഗലപ്പുഴ റോഡ്
10. മംഗലപ്പുഴ പാനായിത്തോട് റോഡ് 
11. പാനായിത്തോട് പാറക്കടവ് റോഡ്
12. അങ്കമാലി പറവൂര്‍ റോഡ്
13. ഹെര്‍ബെര്‍ട്ട് റോഡ്
14. കമ്പനിപ്പടി മന്ത്രക്കല്‍ കുന്നുംപുറം റോഡ്
15. എടത്തല തൈക്കാട്ടുകര റോഡ്
16. എന്‍എഡി എച്ച്എംടി റോഡ്
17. ആലുവ പറവൂര്‍ റോഡ്
18. ആല്‍ത്തറ റോഡ്
19 ആലുവ ആലങ്ങാട് റോഡ്

നോര്‍ത്ത് പറവൂര്‍ സബ് ഡിവിഷന്‍സ്:
1. അത്താണി  വെടിമാര റോഡ്
2. പട്ടം  മാഞ്ഞാലി റോഡ്
3. അയിരൂര്‍ തുരുത്തിപ്പുറം റോഡ് 
4. കച്ചേരി കനാല്‍ റോഡ്
5. വരാപ്പുഴ ഫെറി റോഡ്
6. പഴംപിള്ളി തുരുത്തു റോഡ്
7. എച്ച്എസ്  ചേന്ദമംഗലം റോഡ്. ചേന്ദമംഗലത്തിന്റെ പടിഞ്ഞാറന്‍ ഭാഗം
8. കരിപ്പായിക്കടവ് റോഡ്
9. അല്‍ ജലീല്‍ റോഡ്
10. ആരങ്കാവ് കരിമ്പാടം റോഡ്
11. പാലിയന്തറ കുളിക്കടവ് റോഡ്
12. മാഞ്ഞാലി  ലൂപ്പ് റോഡ്
13. ആറാട്ട് കടവ് റോഡ്

കളമശേരി റോഡ് സെക്ഷന്‍:
1. ഉളിയന്നൂര്‍ ചന്തക്കടവ് റോഡ്
2. ഉളിയന്നൂര്‍ പഞ്ചായത്ത് റോഡ്
3. ഉളിയന്നൂര്‍ അമ്പലക്കടവ് റോഡ്
4. മൂന്നാം മൈല്‍ എഎ റോഡ്  തടിക്കകടവ്
5. തടിക്കകടവ് മാഞ്ഞാലി റോഡ്
6. അങ്കമാലി മാഞ്ഞാലി റോഡ്
7. ആലുവ വരാപ്പുഴ റോഡ് (ഐഎസി വഴി)
8. കടുങ്ങല്ലൂര്‍ ഏലൂക്കര കയന്തിക്കര ആളുപുരം റോഡ്
9. കോട്ടപ്പുറം മാമ്പ്ര റോഡ്
10. ഷാപ്പുപടി പുറപ്പിള്ളിക്കാവ് റോഡ്
11. തട്ടംപടി പുറപ്പിള്ളിക്കാവ് കരുമാലൂര്‍ സര്‍ക്കാര്‍ ആശുപത്രി റോഡ്
12. മഞ്ഞുമ്മല്‍ മുട്ടാര്‍ റോഡ്
13. മഞ്ഞാലി ലൂപ്പ് റോഡ്

അങ്കമാലി റോഡ്‌സ് സെക്ഷന്‍:
1. എംസി റോഡ്
2. കാലടി മഞ്ഞപ്ര റോഡ്
3. കരിയാട് മാറ്റൂര്‍ റോഡ്
4. നാലാം മൈല്‍ എഎ റോഡ്
5. കാലടി മലയാറ്റൂര്‍ റോഡ്
6. മൂക്കന്നൂര്‍ ഏഴാറ്റുമുഖം റോഡ്
7. മഞ്ഞപ്ര അയ്യമ്പുഴ റോഡ്
8. ബെത്‌ലഹേം കിടങ്ങൂര്‍ റോഡ്
9. കറുകുറ്റി പാലിശേരി റോഡി
10. അങ്കമാലി മഞ്ഞപ്ര റോഡ്
11. കറുകുറ്റി എലവൂര്‍ റോഡ്
12. കറുകുറ്റി മൂഴിക്കുളം റോഡ്

പരമാവധി യാത്രകള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Excise raid
biju mathews
Chief Minister VD Satheesan
Chief Minister V D Satheesan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com