പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ഡോര്‍ അടച്ചിട്ട് കടന്നുപിടിച്ചു, അസഭ്യം പറഞ്ഞു ; ഐടി ജീവനക്കാരിയെ അപമാനിച്ച ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

വൈറ്റിലയില്‍ നിന്നും കാക്കനാട്ടേക്ക് ടാക്‌സി വിളിച്ച യുവതിയെ ഡോര്‍ അടച്ചിട്ട് ദേഹത്ത് കടന്നുപിടിച്ചുവെന്നാണ് പരാതി
Published on

കൊച്ചി : ഐടി ജീവനക്കാരിയെ അപമാനിച്ചെന്ന പരാതിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. കോതമംഗലും പുന്നൂര്‍ സ്വദേശി റാസിലാലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഓണ്‍ലൈന്‍ ടാക്‌സിയില്‍ സഞ്ചരിച്ച യുവതിയെയാണ് കടന്നുപിടിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.

വൈറ്റിലയില്‍ നിന്നും കാക്കനാട്ടേക്ക് ടാക്‌സി വിളിച്ച യുവതിയെ ലക്ഷ്യസ്ഥാനത്ത് ഇറക്കാതെ ഡോര്‍ അടച്ചിട്ട് ദേഹത്ത് കടന്നുപിടിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. ഇന്നലെ രാവിലെ 10 നായിരുന്നു സംഭവം. ഇന്‍ഫോപാര്‍ക് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com