

തിരുവനന്തപുരം: ലഹരി മരുന്ന് കച്ചവടം പെരുകുന്ന സാഹചര്യത്തിൽ വിവരങ്ങൾ രഹസ്യമായി കൈമാറണമെന്ന അഭ്യർഥനയുമായി എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്. വാട്സാപ് വഴി വിവരങ്ങൾ കൈമാറണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. സത്യസന്ധമായ വിവരങ്ങൾ നൽകുന്നവർക്കു കമ്മീഷണർ നേരിട്ടു ക്യാഷ് അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്.
ഋഷിരാജ് സിങ്ങിന്റെ അഭ്യർഥന
പ്രിയപ്പെട്ട സുഹൃത്തേ, ഇതാ എന്റെ സ്വന്തം വാട്സാപ് നമ്പർ- 9048044411. ഈ നമ്പർ എല്ലാ സ്കൂൾ, കോളജ്, റസിഡന്റ്സ് അസോസിയേഷൻ, ഗ്രന്ഥശാല, കലാ-കായിക സംഘടനകൾ, എൻഎസ്എസ്, എൻസിസി, ചാരിറ്റബിൾ ട്രസ്റ്റ്, കുടുംബശ്രീ, പൂർവവിദ്യാർഥി സംഘടനകൾ തുടങ്ങിയ ഗ്രൂപ്പുകളിൽ പരമാവധി പ്രചരിപ്പിക്കുക. ഏതെങ്കിലും തരത്തിലുള്ള ലഹരി ഉൽപന്നങ്ങൾ, കഞ്ചാവ്, വ്യാജമദ്യം, ഇതരസംസ്ഥാന– വിദേശ മദ്യം തുടങ്ങിയവയുടെ ഉപയോഗം, വിൽപന, വിതരണം, ഉത്പാദനം, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കടത്ത് തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി ഈ വാട്സാപ് നമ്പർ വഴി കൈമാറാം. എല്ലാ വിവരങ്ങളും രഹസ്യമായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates