ലാപ്‌ടോപ്പ് ഹാജരാക്കാതെ ബിഷപ്പ് ഫ്രാങ്കോ ; ജാമ്യം റദ്ദാക്കുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്

അടുത്തമാസം അഞ്ചിനകം ലാപ്‌ടോപ്പ് ഹാജരാക്കിയില്ലെങ്കില്‍ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലിസ്
ലാപ്‌ടോപ്പ് ഹാജരാക്കാതെ ബിഷപ്പ് ഫ്രാങ്കോ ; ജാമ്യം റദ്ദാക്കുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്
Updated on
1 min read

കോട്ടയം : കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. എന്നാല്‍ ഇന്ന് ലാപ്‌ടോപ്പ് ഹാജരാക്കണമെന്ന പൊലീസിന്റെ നിര്‍ദേശം ബിഷപ്പ് അനുസരിച്ചില്ല. തുടര്‍ന്ന് അടുത്തമാസം അഞ്ചിനകം ലാപ്‌ടോപ്പ് ഹാജരാക്കിയില്ലെങ്കില്‍ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലിസ് മുന്നറിയിപ്പ് നല്‍കി. 

കന്യാസ്ത്രീക്കെതിരെ ബിഷപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇത് തെളിയിക്കുന്നതിന് വേണ്ടിയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ സെക്രട്ടറി ഉപയോഗിച്ചിരുന്ന ലാപ്‌ടോപ് ആവശ്യപ്പെട്ടത്. കന്യാസ്ത്രീയുടെ പരാതി നല്‍കിയത്  ഉത്തരവിന്റെ പകയെന്നായിരുന്നു ബിഷപ്പ് ഉന്നയിച്ച വാദം. എന്നാല്‍ ഈ ഉത്തരവ് വ്യാജമെന്നാണ് പൊലീസ് പറയുന്നത്. 

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കല്‍ പാല സബ് ജയിലില്‍ അടച്ചിരുന്നു. പിന്നീട് ഹൈക്കോടതി ഉപാധികളോടെ ബിഷപ്പിന് ജാമ്യം നല്‍കുകയായിരുന്നു. കന്യാസ്ത്രീയെ ബിഷപ്പ് 13 തവണ ബലാല്‍സംഗം ചെയ്തതായാണ് പൊലീസ് എഫ്‌ഐആറില്‍ ആരോപിച്ചിട്ടുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com