

കൊച്ചി: പെണ്ണെന്ന് നോട്ടത്തെ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് താന്‍ 12ാം വയസില്‍ എസ്എഫ്‌ഐ ആയതെന്ന് എഴുത്തുകാരിയും അധ്യാപികയുമായ സുജസൂസന്‍ ജോര്‍ജ്ജ്. ഒരു പാരമ്പര്യവുമല്ല എന്നെ അവിടെ എത്തിച്ചത്. എസ്എഫ്‌ഐയുടെ ഭരണഘടന വായിച്ച് അതില്‍ നല്‍കുന്ന ലിംഗസമത്വ ലക്ഷ്യത്തില്‍ മോഹിതയായതാണ്. ചുരുക്കത്തില്‍ ആദ്യം ഫെമിനിസ്റ്റ്(ച്ചി) ആയി.പിന്നീട് കമ്മ്യൂണിസ്റ്റാകാനാകാനുമുള്ള ശ്രമം തുടര്‍ന്നു. തണലുകളില്‍ നിന്ന് വെയിലത്തേക്കും കരച്ചിലു മറക്കാന്‍ നിരന്തരം ഇടി വെട്ടി പെയ്യുന്ന മഴയിലൂടെയും നടന്നെന്നും സുജ സൂസന്‍ ജോര്‍ജ്ജ് പറഞ്ഞു.
പക്ഷേ ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. ആ പഴകിയ വ്യവസ്ഥകള്‍ക്കൊന്നും ഒരു തരിമ്പും മാറ്റം വന്നിട്ടില്ലെന്ന്.ആലീസ് ഇന്‍ വണ്ടര്‍ ലാന്‍ഡിലെ ആ ചെറിയ കുട്ടി മാത്രമാണ് ഞാനെന്ന്. മാന്ത്രികവടിയുടെ ചലനത്താല്‍ ചുമ്മാ വലുതാക്കാനും ചെറുതാക്കി ആ പഴയ മാളത്തിലേക്ക് തള്ളി വിടാനും കഴിയുന്ന വ്യവസ്ഥയില്‍ തന്നെയാണ് ഞാനിന്നും നിലകൊള്ളുന്നതെന്ന് ഖേദത്തോടെ തിരിച്ചറിയുന്നുവെന്നും സുജ ഫെയ്‌സ് ബുക്കില്‍ കുറിച്ചു..
ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്
പൂക്കള്‍ വിതറിയ പാതകളിലൂടൊന്നും അല്ലായിരുന്നു ഇത്രനാളത്തെയും ജീവിതം . ആവശ്യത്തിലേറെ കനലുകള്‍ ഉണ്ടായിരുന്നു താനും. എങ്കിലും കഴിഞ്ഞ ദിവസം വരെ ജീവിതം ഇത്ര വ്യര്‍ത്ഥമായിരുന്നോ എന്നാലോചിച്ചിട്ടില്ല.
താരതമ്യേന വലിയ ലിംഗവിവേചനം അനുഭവിക്കാത്ത ബാല്യമായിരുന്നെങ്കിലും വരികള്‍ക്കിടയിലെന്ന പോലെ വാക്കുകള്‍ക്കിടയിലെ നീതി കേട് ബോധ്യമായ നിമിഷം തൊട്ട് തുടങ്ങിയതാണ് കനലില്‍ ചവിട്ടി നടക്കാന്‍. പെണ്ണ് ,വെറും പെണ്ണെന്ന നോട്ടത്തിനെ ,പെരുമാറ്റത്തെ മറികടക്കാനുള്ള ശ്രമം. മറ്റൊരു പെണ്ണിന് ഒരു കൂട്ടാകാനുള്ള ശ്രമം. അതിനൊരു പ്രത്യയശാസ്ത്രം എന്ന അന്വേഷണത്തിലാണ് ഞാനെന്റെ 12ാം വയസ്സില്‍ എസ്എഫ് ഐ ആകുന്നത്.
ഒരു പാരമ്പര്യവുമല്ല എന്നെ അവിടെ എത്തിച്ചത്. എസ്എഫ്‌ഐയുടെ ഭരണഘടന വായിച്ച് അതില്‍ നല്‍കുന്ന ലിംഗസമത്വ ലക്ഷ്യത്തില്‍ മോഹിതയായതാണ്. ചുരുക്കത്തില്‍ ആദ്യം ഫെമിനിസ്റ്റ്(ച്ചി) ആയി.പിന്നീട് കമ്മ്യൂണിസ്റ്റാകാനാകാനുമുള്ള ശ്രമം തുടര്‍ന്നു. തണലുകളില്‍ നിന്ന് വെയിലത്തേക്കും കരച്ചിലു മറക്കാന്‍ നിരന്തരം ഇടി വെട്ടി പെയ്യുന്ന മഴയിലൂടെയും നടന്നു .
പക്ഷേ ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. ആ പഴകിയ വ്യവസ്ഥകള്‍ക്കൊന്നും ഒരു തരിമ്പും മാറ്റം വന്നിട്ടില്ലെന്ന്. ആലീസ് ഇന്‍ വണ്ടര്‍ ലാന്‍ഡിലെ ആ ചെറിയ കുട്ടി മാത്രമാണ് ഞാനെന്ന്. മാന്ത്രികവടിയുടെ ചലനത്താല്‍ ചുമ്മാ വലുതാക്കാനും ചെറുതാക്കി ആ പഴയ മാളത്തിലേക്ക് തള്ളി വിടാനും കഴിയുന്ന വ്യവസ്ഥയില്‍ തന്നെയാണ് ഞാനിന്നും നിലകൊള്ളുന്നതെന്ന് ഖേദത്തോടെ തിരിച്ചറിയുന്നു.
ഏത് പോരാട്ടക്കാരിയെയും പിടിച്ച് നിലത്തടിച്ച് നിരായുധീകരിക്കാന്‍ മാത്രം സൂത്രശാലിത്തം ആണധികാരത്തിനുണ്ട്. പ്രത്യേകിച്ച് പൊതുജീവിതത്തിലെ ആണധികാരത്തിന്..അതിന്റെ ചുണ്ടു കോട്ടിയ പരിഹാസത്തിന്..
ഇടക്കിടയ്ക്ക് മച്ച് പൊളിച്ച് പണിതും മോന്തായത്തിന് ചായം തേച്ചും ശക്തി പ്പെടുത്തുന്ന നാലുകെട്ടിന്റെയും എട്ടുകെട്ടിന്റെയും പത്തായപ്പുറത്തിരുന്ന് ആധുനിക സോഫ്റ്റ് വെയറുകളുള്ള കംപ്യൂട്ടറകളില്‍ വ്യവഹാരം നടത്തുന്ന വരമ്പത്തെ തമ്പുരാക്കന്മാരാണ് കേരളസമൂഹത്തിന്റെ സമസ്തമണ്ഡലങ്ങളിലെയൂം അധികാരികള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates