ലുലു മാള്‍ അടച്ചു; കളമശേരി കണ്ടെയ്ന്‍മെന്റ് സോണില്‍

കളമശേരി മുന്‍സിപ്പാലിറ്റി ഡിവിഷന്‍ നമ്പര്‍ 34 കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊച്ചിയിലെ ലുലു മാള്‍  അടച്ചു
ലുലു മാള്‍ അടച്ചു; കളമശേരി കണ്ടെയ്ന്‍മെന്റ് സോണില്‍
Updated on
1 min read

കൊച്ചി: കളമശേരി മുന്‍സിപ്പാലിറ്റി ഡിവിഷന്‍ നമ്പര്‍ 34 കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊച്ചിയിലെ ലുലു മാള്‍ താത്കാലികമായി അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലുലു മാള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതല്ലെന്ന് ലുലുമാള്‍ അധികൃതര്‍ അറിയിച്ചു. 

ഞായറാഴ്ച തൃക്കാക്കര ഡിവിഷനിലെ 33 മഠത്തിപ്പറമ്പില്‍ ലെയിന്‍, കെന്നഡി മുക്ക്. ചേരാനെല്ലൂര്‍ വാര്‍ഡ് 9ലെ പള്ളി റോഡ് ഏരിയ. ചൂര്‍ണിക്കര വാര്‍ഡ് 15, ചെങ്ങമനാട് വാര്‍ഡ് 12 എന്നിവ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചിരുന്നു. ജില്ലയില്‍ ഇന്നലെ 50 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചിരുന്നു. 40 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം ശക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com