തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതിയായ ലൈഫ് മിഷൻ പ്രോജക്ടിൽ അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്. അര്‍ഹതയുണ്ടായിട്ടും വിവിധ കാരണങ്ങളാല്‍ ആദ്യം തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ കുടുംബങ്ങള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം ലഭിക്കുക. വെബ്‌സൈറ്റ് www.life2020.kerala.gov.in സ്വന്തമായോ തദ്ദേശസ്ഥാപനങ്ങളിലെ ഹെല്‍പ് ഡെസ്‌ക് വഴിയോ അപേക്ഷ സമര്‍പ്പിക്കാം.
പദ്ധതിയിൽ പുതുതായി 7,67,707 അപേക്ഷകരാണ് അപേക്ഷ സമർപ്പിച്ചത്. ഇതിൽ 5,38,517 പേർ ഭൂമിയുള്ളവരാണ്. 2,29,190 പേർ ഭൂമിയും വീടുമില്ലാത്തവരുമാണ്. ബുധനാഴ്‌ചയ്‌ക്കുശേഷം പട്ടിക തദ്ദേശഭരണ സ്ഥാപനങ്ങൾ പ്രസിദ്ധീകരിക്കും. തുടർന്ന് പരിശോധന നടത്തും. അപേക്ഷകർ നിലവിൽ താമസിക്കുന്നിടത്ത് എത്തിയാകും പരിശോധന. പിന്നീട് കരട് പട്ടിക പ്രസിദ്ധീകരിക്കും.
പട്ടികയിന്മേൽ അപ്പീൽ നൽകാനും അവസരമുണ്ട്. രണ്ട് ഘട്ടത്തിൽ അപ്പീൽ നൽകാം. ബ്ലോക്ക്/ നഗരസഭാ തലത്തിലും  കലക്ടർ തലത്തിലും.പഞ്ചായത്തുകളിലുള്ളവർ ഒന്നാം അപ്പീൽ നൽകേണ്ടത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കൺവീനറായ സമിതിക്കാണ്.  മുനിസിപ്പാലിറ്റിയിലുള്ളവർ അപ്പീൽ  നൽകേണ്ടത് മുനിസിപ്പൽ സെക്രട്ടറി കൺവീനറായ സമിതിക്കാണ്. രണ്ടാം അപ്പീൽ നൽകേണ്ടത് കലക്ടർക്കാണ്. ഗ്രാമ/വാർഡ് സഭ വിളിച്ച് പട്ടിക സമർപ്പിച്ച് അനർഹരെ ഒഴിവാക്കിയാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. 
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
