

തിരുവനന്തപുരം: വനംവകുപ്പിന്റെ ഇക്കോ ഷോപ്പുകള്‍ വഴി വിറ്റുവരുന്ന വനശ്രീ വിഭവങ്ങള്‍ ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലെത്തിച്ചു നല്‍കും. വിഭവങ്ങളായ തേന്‍, കുന്തിരിക്കം, കുടംപുളി, മറയൂര്‍ ശര്‍ക്കര,പുല്‍ത്തൈലം, യൂക്കാലി, രക്തചന്ദനപ്പൊടി, കുരുമുളക്, കുരുമുളകുപൊടി, പതിമുഖം, ഗ്രാമ്പൂ, കസ്തൂരിമഞ്ഞള്‍ മുതലായ ഉല്‍പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കാന്‍ വനംവകുപ്പ് പദ്ധതി ആരംഭിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലുള്ള താമസക്കാര്‍ക്കാണ് ആദ്യഘട്ടത്തില്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക. ഉല്‍പ്പന്നത്തിന്റെ വിലയ്ക്ക് പുറമേ ദൂരത്തിന് ആനുപാതികമായി സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതാണ്.
കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്ന പ്രദേശങ്ങളില്‍ മുന്‍ഗണനാ ക്രമത്തില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കും. ആവശ്യമുള്ളവര്‍ 8281165348 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ഓര്‍ഡറും ലൊക്കേഷനും അറിയിക്കേണ്ടതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates