ലോക്ക്ഡൗണ്‍ ലംഘിച്ച് കോഴിക്കോട് ഇന്ത്യന്‍ കോഫി ഹൗസ്; ആളുകളെ ഇരുത്തി ഭക്ഷണം നല്‍കി, നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം

ഗുരുതര ചട്ടലംഘനമാണ് കോഫി ഹൗസിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read


കോഴിക്കോട്: ലോക്ക്ഡൗണ്‍ നിയമം ലംഘിച്ച് കോഴിക്കോട് ഇന്ത്യന്‍ കോഫി ഹൗസ്. നിയമം ലംഘിച്ച് ആളുകള്‍ക്ക് ഇരുത്തി ഭക്ഷണം നല്‍കി. സാധാരണ നിലയില്‍ ഭക്ഷണം നല്‍കുന്നതുപോലെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇങ്ങനെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് വിവരം.

അതേസമയം, കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് മാത്രമാണ് ഇരുന്ന് കഴിക്കാനുള്ള സൗകര്യം ഒരുക്കിയത് എന്നാണ് കോഫി ഹൗസ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ധാരാളംപേര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കോവിഡ് പ്രതിരോധിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ഹോട്ടലുകള്‍ക്ക് ഇളവ് നല്‍കിയിരുന്നു. എന്നാല്‍ ആളുകളെ ഇരുത്തി ഭക്ഷണം നല്‍കുന്നതിന് നിരോധനമുണ്ട്. പാഴ്‌സല്‍ നല്‍കാന്‍ മാത്രമാണ് അനുമതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER