ലോറിയിൽ നിന്നും മേശ പറന്ന് റോഡിലേക്ക് ; വെട്ടിച്ച കാർ തലകീഴായി മറിഞ്ഞ് നിരങ്ങി നീങ്ങി ; അത്ഭുതകരമായ രക്ഷപ്പെടൽ

മീയ്യണ്ണൂർ അസീസിയ ആശുപത്രിയിലെ ഡോ. ഗോപകുമാറാ(38)ണ് അത്ഭുതകരമായി രക്ഷപ്പെട്ടത്
ലോറിയിൽ നിന്നും മേശ പറന്ന് റോഡിലേക്ക് ; വെട്ടിച്ച കാർ തലകീഴായി മറിഞ്ഞ് നിരങ്ങി നീങ്ങി ; അത്ഭുതകരമായ രക്ഷപ്പെടൽ
Updated on
1 min read

കൊല്ലം : എതിർദിശയിൽ നിന്നും വന്ന ലോറിയിൽ നിന്നും തെന്നിനീങ്ങി മേശ പറന്നു റോഡിലേക്ക് വീണു. മേശയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ തലകീഴായി മറിഞ്ഞ് അപകടം. കാർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

മറിഞ്ഞ കാർ ഏറെ ദൂരം നിരങ്ങി നീങ്ങിയെങ്കിലും പാലത്തിന്റെ കൈവരിയിൽ ഇടിച്ചു നിന്നതിനാൽ കായലിൽ വീഴാതെ രക്ഷപ്പെടുകയായിരുന്നു. മീയ്യണ്ണൂർ അസീസിയ ആശുപത്രിയിലെ ഡോ. ഗോപകുമാറാ(38)ണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

ഇന്നലെ കൊല്ലം ബൈപാസിലെ മങ്ങാട് പാലത്തിലായിരുന്നു അപകടം. മേവറം ഭാഗത്തേക്ക് ഗോപകുമാർ പോകുന്നതിനിടെ എതിർദിശയിൽ വീട്ടു സാധനങ്ങൾ കയറ്റിപ്പോയ ലോറിയിൽ നിന്നു മേശ തെറിച്ചു വീഴുകയായിരുന്നു. ഇതുകണ്ട ​ഗോപകുമാർ കാർ വെട്ടിച്ചു. നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിലിടിച്ചു തലകീഴായി മറിഞ്ഞു.

ഗോപകുമാർ നിസ്സാരപരുക്കുകളോടെ രക്ഷപ്പെട്ടു. കരുനാഗപ്പള്ളിയിലേക്കു വീട്ടുസാധനങ്ങളുമായി പോയ ലോറിയുടെ വശങ്ങളിൽ ഗ്രിൽ ഉള്ളതിനാൽ സാധനങ്ങൾ കെട്ടിവച്ചിരുന്നില്ല. ലോറിയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com