വന്ന്...വന്ന്..കേരളത്തില്‍ ചുരിദാറിട്ട ഡമ്മികള്‍ക്കുപോലും രക്ഷയില്ലാതായി

ടെക്‌സ്റ്റിയില്‍സ് പുറത്ത് പരസ്യത്തിനായി സ്ഥാപിച്ചിരുന്ന ഡമ്മികളിലെ വസ്ത്രമാണ് കള്ളന്‍മാര്‍ അടിച്ചുമാറ്റിയത്‌ 
വന്ന്...വന്ന്..കേരളത്തില്‍ ചുരിദാറിട്ട ഡമ്മികള്‍ക്കുപോലും രക്ഷയില്ലാതായി
Updated on
1 min read

കാസര്‍ഗോഡ്:  ചുരിദാര്‍ വില്‍പ്പനയുടെ പേരില്‍ കേരളത്തില്‍ നടത്തുന്ന ചൂതാട്ടത്തെപ്പറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ കാസര്‍ഗോഡു നിന്നും പുറത്തുവന്നിരുക്കുന്നത് ചുരിദാര്‍ മോഷണത്തിന്റെ കഥയാണ്. കള്ളന്‍മാരെ പേടിച്ച് ടെക്‌സ്‌റ്റൈല്‍സ് ജീവനക്കാര്‍ക്ക് ഡമ്മികളെ ചുരിദാര്‍ ധരിപ്പിക്കാന്‍ പോലും കഴിയുന്നില്ല. കാരണം ടെക്സ്റ്റയില്‍ ഷോപ്പിലെ ഡമ്മിയില്‍ സൂക്ഷിച്ച് വസ്ത്രങ്ങ!ളാണ് കളളന്‍മാര്‍ മോഷ്ടിച്ചത്. 

കാസര്‍ഗോഡ് പഴയ ബസ്റ്റാന്റിന് സമീപത്തെ കടകളിലും വഴിയോര കച്ചവട സ്ഥാപനങ്ങളിലും കളളന്‍മാര്‍ വ്യാപകമായി  കവര്‍ച്ച നടത്തിയത്. അതിനിടെയാണ് .കടയുടെ പുറത്ത് പരസ്യത്തിനായി സ്ഥാപിച്ചിരുന്ന ഡമ്മികളിെല വസ്ത്രങ്ങളാണ് കളളന്‍മാര്‍ അടിച്ചുമാറ്റിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com