വയല്‍ക്കിളികള്‍ പിന്നോട്ട് ; ലോങ് മാര്‍ച്ച് ഉടനില്ല

വയല്‍ക്കിളികള്‍ പിന്നോട്ട് ; ലോങ് മാര്‍ച്ച് ഉടനില്ല

ആഗസ്റ്റ് 11 ന് തൃശൂരില്‍ വിപുലമായ സമരസംഗമം നടത്തുമെന്ന് വയല്‍ക്കിളികള്‍ 
Published on

കണ്ണൂര്‍ : കീഴാറ്റൂര്‍ ബൈപ്പാസിനെതിരെ ലോങ് മാര്‍ച്ച് ഉടനില്ലെന്ന് വയല്‍ക്കിളികള്‍. ആഗസ്റ്റ് 11 ന് തൃശൂരില്‍ വിപുലമായ സമരസംഗമം നടത്തുമെന്നും വയല്‍ക്കിളികള്‍ അറിയിച്ചു. സമരസംഗമത്തില്‍ വെച്ച് 'കേരളം തിരുവനന്തപുരത്തേക്ക്' എന്ന പേരില്‍ പ്രഖ്യാപിച്ചിട്ടുള്ള ലോങ് മാര്‍ച്ചിന്റെ തീയതി തീരുമാനിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. വയല്‍ക്കിളികളുടെ ഇന്നുചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 

നേരത്തെ ചെങ്ങന്നൂരിലെ ആകാശത്തും വയല്‍ക്കിളികള്‍ പറന്നേക്കും എന്ന തരത്തില്‍ വ്യാഖ്യാനങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനിടെ, സര്‍ക്കാരിനെതിരെ താക്കീതായി വയല്‍ക്കിളികളുടെ ലോങ്മാര്‍ച്ച് ഉണ്ടാകുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉടന്‍ ലോങ് മാര്‍ച്ച് നടത്തേണ്ടെന്നും, വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം കൂടുതല്‍ വിപുലമായ തരത്തില്‍ തിരുവനന്തപുരത്തേക്ക് മാര്‍ച്ച് സംഘചിപ്പിക്കാമെന്നും തീരുമാനിച്ചത്. 

അതേസമയം ലോങ്മാര്‍ച്ച് സംഘടിപ്പിക്കണമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറരുതെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. തുടര്‍ന്ന് ഭൂമിയുമായി ബന്ധപ്പെട്ട ദലിത് സമരം അടക്കമുള്ളവയെ ഏകോപിപ്പിച്ച് വന്‍ ബഹുജന പ്രക്ഷോഭമായി മാര്‍ച്ച് നടത്താനാണ് ഇപ്പോഴത്തെ ആലോചന. ഇതിന്റെ ഭാഗമായി കീഴാറ്റൂര്‍ സമരത്തോട് അനുഭാവമുള്ള മുഴുവന്‍ പ്രസ്ഥാനങ്ങളെയും വിളിച്ച് ചേര്‍ത്ത് സമരസംഗമം നടത്തി പുതിയ തീയതി തീരുമാനിക്കാനാണ് ധാരണയായിട്ടുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com