വരാപ്പുഴ കസ്റ്റഡി കൊലപാതകം: പ്രതികളായ പൊലീസുകാരെ തിരിച്ചെടുത്തു

പ്രത്യേക അന്വേഷണസംഘത്തിന്റെ തലവാനായ ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
വരാപ്പുഴ കസ്റ്റഡി കൊലപാതകം: പ്രതികളായ പൊലീസുകാരെ തിരിച്ചെടുത്തു
Updated on
1 min read


കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസില്‍ പ്രതികളായ പൊലീസുകാരെ സര്‍വീസില്‍ തിരിച്ചെടുത്തു. സിഐ ക്രിസ്പിന്‍ സാം, എസ്‌ഐ ദീപക്  ഉള്‍പ്പടെയുള്ള ഏഴ് പൊലീസുകാരെയാണ് തിരിച്ചെടുത്തത്. ഇത് സംബന്ധിച്ച് എറണാകുളം റെയ്ഞ്ച് ഐജി വിജയ് സാഖറെയാണ് ഉത്തരവിട്ടത്. പ്രത്യേക അന്വേഷണസംഘത്തിന്റെ തലവാനായ ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

കേസില്‍ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ നടപടി നേരിട്ട പൊലീസുകാരെ ജോലിയില്‍ തിരിച്ചെടുക്കുന്നതില്‍ തടസ്സമില്ലെന്നാണ് പൊലീസിന്റെ വാദം. നേരത്തെ കേസില്‍ അന്വേഷണം നേരിട്ട എസ് പി എവി ജോര്‍ജ്ജിനെ സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു. എന്നാല്‍ പ്രതികളായ പൊലീസുകാരെ തിരിച്ചെടുക്കുന്നത് സര്‍ക്കാര്‍ ഞങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള പറഞ്ഞു. ഇനി അവന്റെ നിരപരാധിത്വം എത് തരത്തില്‍ തെളിയാക്കാനാകുമെന്ന ആശങ്കയുണ്ടെന്നും ശ്യാമള പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com