വലിയ തിരമാലയ്ക്കു സാധ്യത, കേരള തീരത്ത് മുന്നറിയിപ്പ്

വലിയ തിരമാലയ്ക്കു സാധ്യത, കേരള തീരത്ത് മുന്നറിയിപ്പ്

വലിയ തിരമാലയ്ക്കു സാധ്യത, കേരള തീരത്ത് മുന്നറിയിപ്പ്
Published on

തിരുവനന്തപുരം: കേരള തീരത്തു ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ വന്‍ തിരമാലകളടിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. രണ്ടര മുതല്‍ മൂന്നുവരെ മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ക്കു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രഗവേഷണ കേന്ദ്രവും കാലാവസ്ഥാ വകുപ്പും നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. 

കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ തീരപ്രദേശത്തുള്ളവരും മീന്‍പിടിത്തക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ വേലിയേറ്റ സമയത്ത് വിനോദസഞ്ചാരികള്‍ കടലില്‍ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്.

വേലിയേറ്റ സമയത്തു തിരമാലകള്‍ തീരത്തു ശക്തി പ്രാപിച്ച് ആഞ്ഞടിച്ചേക്കാം. ബോട്ടുകള്‍ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കാന്‍ നങ്കൂരമിടുമ്പോള്‍ നിശ്ചിത അകലം പാലിക്കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com