വായ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു; അന്വേഷണം പ്രഖ്യാപിച്ച് വനംവകുപ്പ്

വായിൽ പരുക്കേറ്റതിനാൽ ദിവസങ്ങളായി ഭക്ഷണമെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കൊമ്പൻ
വായ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു; അന്വേഷണം പ്രഖ്യാപിച്ച് വനംവകുപ്പ്
Updated on
1 min read

പാലക്കാട്; അട്ടപ്പാടിയിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു. വായിൽ ഗുരുതര പരിക്കേറ്റ് അവശ നിലയിൽ ഷോളയൂർ പഞ്ചായത്തിലെ കോട്ടത്തറയ്ക്കടുത്താണ് കുട്ടിക്കൊമ്പനെ കണ്ടെത്തുന്നത്. വായിൽ പരുക്കേറ്റതിനാൽ ദിവസങ്ങളായി ഭക്ഷണമെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കൊമ്പൻ.

വായ പുഴുവരിച്ച നിലയിലായിരുന്ന ആന ആരെയും അടുപ്പിക്കുന്നുമുണ്ടായിരുന്നില്ല. ഏകദേശം അഞ്ച് വയസുള്ള കുട്ടിക്കൊമ്പന് എങ്ങനെയാണ് പരിക്ക് പറ്റിയത് എന്നതിനെക്കുറിച്ച് വനം വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com