വായിൽ തുണി തിരുകി; മോഷണം ആരോപിച്ച് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു; ഒരാൾ അറസ്റ്റിൽ; രണ്ട് പേർ ഒളിവിൽ

മൂന്നംഗ സംഘം മദ്യ ലഹരിയില്‍ വിദ്യാര്‍ത്ഥിയുടെ കൈ ചുറ്റിക കൊണ്ട് അടിച്ചൊടിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊല്ലം: മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് കൊട്ടാരക്കരയില്‍ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മര്‍ദ്ദനം. മൂന്നംഗ സംഘം മദ്യ ലഹരിയില്‍ വിദ്യാര്‍ത്ഥിയുടെ കൈ ചുറ്റിക കൊണ്ട് അടിച്ചൊടിച്ചു. കേസുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസിന്റെ പിടിയിലായി.

നെല്ലിക്കുന്നം സ്വദേശി സുരേഷാണ് അറസ്റ്റിലായത്. രണ്ട് പേര്‍ ഒളിവിലാണ്. സുരേഷിനും സുഹൃത്തുക്കൾക്കും എതിരെ വധ ശ്രമത്തിനും ബാല പീഡനത്തിനുമാണ് കേസെടുത്തിട്ടുള്ളത്.

കഴി‍ഞ്ഞ ചൊവ്വാഴ്ച്ച വൈകീട്ടാണ് 14കാരന് മര്‍ദനമേറ്റത്. സ്കൂളില്‍ നിന്നു വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിയെ അയല്‍വാസികളായ മൂന്ന് പേര്‍ തന്ത്രത്തിൽ കൂട്ടികൊണ്ടു പോയി മുറിയിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. കൈകൾ പിന്നിൽ കെട്ടിയ ശേഷം മുതുകിന് ഇടിച്ചു. കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി. ക്രൂരമായി മർദിച്ച് അവശനാക്കിയ ശേഷം പഞ്ചസാര കലക്കിയ വെള്ളം കുടിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com