വാളകത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം; പിഞ്ചുകുഞ്ഞ് മരിച്ചു

പാലക്കാട് കാവുശേരി സ്വദേശി നസീറിന്റെ മകൻ ആഷിർ ആണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊല്ലം: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 മാസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു. പാലക്കാട് കാവുശേരി സ്വദേശി നസീറിന്റെ മകൻ ആഷിർ ആണ് മരിച്ചത്. മുത്തശി റാഫിയക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലം വാളകത്ത് വച്ചാണ് അപകടം സംഭവിച്ചത്. ഏനാത്ത് പട്ടാഴി വടക്കേക്കരയിൽ വാടകയ്ക്കു താമസിക്കുന്ന നസീറും കുടുംബവും ആർസിസിയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. അർബുദ ബാധിതയായ ആഷിറിന്റെ സഹോദരി ആർസിസിയിൽ ചികിത്സ നടത്തുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

mv govindan
P. Jayarajan
black pepper
Ramesh Chennithala US Visit Clarification
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com