വാവ സുരേഷ് സമൂഹത്തിന്റെ സ്വത്ത്; ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും: വിവി രാജേഷ് 

വാവ സുരേഷ് സമൂഹത്തിന്റെ സ്വത്ത്; ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും: വിവി രാജേഷ് 
വാവ സുരേഷ് സമൂഹത്തിന്റെ സ്വത്ത്; ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും: വിവി രാജേഷ് 
Updated on
1 min read

തിരുവനന്തപുരം: പാമ്പു പിടിത്തക്കാരന്‍ വാവ സുരേഷിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ്. വാവ സുരേഷ് സമൂഹത്തിന്റെ സ്വത്താണെന്നും വിദഗ്ധ ചികിത്സ നല്‍കുന്നതിനെക്കുറിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരനോട് സംസാരിച്ചതായും രാജേഷ് ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സുരേഷിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് എല്ലാ ദിവസവും അറിയുന്നുണ്ടായിരുന്നെങ്കിലും ഇന്നലെ രാത്രി മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കടുത്ത ആശങ്കയുണ്ടാക്കിയതു കാരണം കൂടുതല്‍ ചികിത്സയ്ക്കായി എഐഎംഎസ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് കൊണ്ട് പോകുന്നതിന്റെ സാധ്യതകള്‍ ആരായാന്‍ കേന്ദ്രമന്ത്രി മുരളീധരനുമായി ബന്ധപ്പെട്ടെന്ന് രാജേഷ് കുറിപ്പില്‍ അറിയിച്ചു. തിരുവനന്തപുരത്തെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം എന്ത് സഹായവും ചെയ്യാമെന്ന് അദ്ദേഹമറിയിച്ചിട്ടുണ്ട്. 

ആര്‍ എംഒയോട് സംസാരിച്ചപ്പോള്‍ വാവയുടെ ആരോഗ്യാവസ്ഥയില്‍ പുരോഗതിയുണ്ടെന്നും, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെത്തന്നെ തുടര്‍ന്നാല്‍ മതിയെന്നും പറഞ്ഞു. എന്തായാലും വാവ സമൂഹത്തിന്റെ സ്വത്താണ്, സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ട് വരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കുറിപ്പില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com