

പാലക്കാട്: വാവര് പള്ളിയില്‍ കയറാന്‍ എത്തിയ രണ്ട് യുവതികള്‍ കസ്റ്റഡിയില്‍. തമിഴ്‌നാട്ടില്‍ നിന്നെത്തിയ യുവതികളാണ് കസ്റ്റഡിയില്‍ ആയത്. തമിഴ് മക്കള്‍ കക്ഷി എന്ന സംഘടനയില്‍പ്പെട്ടവരാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇവരെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പൊലീസ് നല്‍കിയിട്ടില്ല
പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. അല്‍പസമയത്തിനകം എസ്പി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തും. ഇവരോടൊപ്പം ഒരു സഹായിയും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് മക്കള്‍ കക്ഷി എന്ന സംഘടന തമിഴ്‌നാട്ടിലെ തീവ്ര ഹിന്ദുസംഘടനയാണ്.
ഇതേ തുടര്‍ന്ന് വാവര് പള്ളിയില്‍ സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കരുതിക്കൂട്ടി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ശബരിമല സീസണില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയ ദിവസമാണ് ഇന്ന്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുമെന്നാണ് പൊലീസിന്റെയും കണക്ക് കൂട്ടല്‍. തീര്‍ത്ഥാടനകാലം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കൂടുതല്‍ കരുതല്‍ നടപടികള്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates