വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം : പാമ്പാടി സ്‌കൂള്‍ എസ്എഫ്‌ഐ അടിച്ചു തകര്‍ത്തു

പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി ബിന്റോ ഈപ്പനാണ് ആത്മഹത്യ ചെയ്തത്
വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം : പാമ്പാടി സ്‌കൂള്‍ എസ്എഫ്‌ഐ അടിച്ചു തകര്‍ത്തു
Updated on
1 min read

കോട്ടയം : അധ്യാപകര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്എഫ്‌ഐ സ്‌കൂളിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സ്‌കൂളിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ചുമായെത്തിയ സമരക്കാര്‍ സ്‌കൂളിന് നേര്‍ക്ക് കല്ലേറ് നടത്തുകയും, സ്‌കൂള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് ലാത്തി വീശിയും കണ്ണീര്‍ വാതകം പ്രയോഗിച്ചുമാണ് സമരക്കാരെ നീക്കിയത്. 

പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പാമ്പാടി ക്രോസ് റോഡ്‌സ് സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി ബിന്റോ ഈപ്പനാണ് ആത്മഹത്യ ചെയ്തത്. പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന അധ്യാപകരുടെ ഭീഷണിയെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി മനോവിഷമത്തിലായിരുന്നു എന്ന് വീട്ടുകാര്‍ പറഞ്ഞു. 

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബിന്റോയെ പത്താ ക്ലാസില്‍ ഇരുത്തില്ലെന്നാണ് അധ്യാപകര്‍ പറഞ്ഞത്. അതേസമയം വിദ്യാര്‍ത്ഥിയെ മമ്പപൂര്‍വം തോല്‍പ്പിക്കാന്‍ ആലോചിച്ചിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീരണം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com