വി.പി സാനുവിനെ വിജയിപ്പിക്കണം; കാരണങ്ങള്‍ നിരത്തി പ്രകാശ് രാജ്; വീഡിയോ

താന്‍ സ്ഥാനാര്‍ത്ഥിയാണെങ്കിലും പാര്‍ലമെന്റില്‍ എത്തേണ്ട ചില സ്ഥാനാര്‍ത്ഥികളെ പിന്തുണയ്‌ക്കേണ്ടതുണ്ട് എന്നാണ് വീഡിയോയിലൂടെ പ്രകാശ് രാജ് പറയുന്നത്
വി.പി സാനുവിനെ വിജയിപ്പിക്കണം; കാരണങ്ങള്‍ നിരത്തി പ്രകാശ് രാജ്; വീഡിയോ
Updated on
1 min read

മലപ്പുറം മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി സാനുവിന് വേണ്ടി വോട്ട് ചോദിച്ച് നടനും ബാംഗ്ലൂര്‍ സെന്‍ട്രല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ പ്രകാശ് രാജ്. സാനുവിനെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകത എണ്ണി പറഞ്ഞാണ് പ്രകാശ് രാജ് വോട്ട് ചോദിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് സാനുവിന് വേണ്ടി താരം രംഗത്തെത്തിയത്.

താന്‍ സ്ഥാനാര്‍ത്ഥിയാണെങ്കിലും പാര്‍ലമെന്റില്‍ എത്തേണ്ട ചില സ്ഥാനാര്‍ത്ഥികളെ പിന്തുണയ്‌ക്കേണ്ടതുണ്ട് എന്നാണ് വീഡിയോയിലൂടെ പ്രകാശ് രാജ് പറയുന്നത്. അതില്‍ ഒരാളാണ് വി.പി. സാനു. വിദ്യാര്‍ഥി നേതാവായാണ് സാനു വളര്‍ന്നുവന്നത്. ശരിയായ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുമ്പോഴാണ് നമ്മള്‍ വിജയിക്കുന്നത്. നമ്മുടെ രാജ്യം ഇപ്പോള്‍ ആവശ്യപ്പെടുന്നതും ശക്തവും സത്യസന്ധവുമായ യുവശബ്ദങ്ങളാണ്. സാനുവിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ ശരിയായതിനെ തിരഞ്ഞെടുക്കുമെന്ന് ഉറപ്പുണ്ട്. പാര്‍ലമെന്റിലെ യുവശക്തമായി മാറാന്‍ സാനുവിന് സാധിക്കുമെന്നും അദ്ദേഹം പറയുന്നു. 

കുഞ്ഞാലിക്കുട്ടിക്കെതിരെയാണ് സാനു മത്സരിക്കുന്നത്. യുഡിഎഫ് വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് ഇത്. ബാംഗളൂര്‍ സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായാണ് പ്രകാശ് രാജ് മത്സരിക്കുന്നത്. ബിജെപിയുടേയും നരേന്ദ്ര മോദിയുടേയും കടുത്ത വിമര്‍ശകനാണ് അദ്ദേഹം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com