വിമന്‍ കളക്ടീവ് ഇന്‍ സിനിമയില്‍ മനപ്പൂര്‍വ്വം അംഗത്വം നിഷേധിക്കില്ല: സജിത മഠത്തില്‍

വിമന്‍ കളക്ടീവ് ഇന്‍ സിനിമയില്‍ മനപ്പൂര്‍വ്വം അംഗത്വം നിഷേധിക്കില്ല: സജിത മഠത്തില്‍

ലക്ഷ്മിപ്രിയയുടെ ആരോപണങ്ങള്‍ ശരിയാണ് എന്നാല്‍ വിമന്‍ കളക്ടീവ് ഇന്‍ സിനിമയില്‍ മനപ്പൂര്‍വ്വം അംഗത്വം നിഷേധിക്കില്ലെന്നും സജിത മഠത്തില്‍ പറഞ്ഞു
Published on

കൊച്ചി: വിമന്‍ കളക്ടീവ് ഇന്‍ സിനിമ സംഘടനയ്‌ക്കെതിരായി നടി ലക്ഷ്മിപ്രിയ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിയാണെന്ന് നടി സജിത മഠത്തില്‍. ലക്ഷ്മിപ്രിയയുടെ ആരോപണങ്ങള്‍ ശരിയാണ് എന്നാല്‍ വിമന്‍ കളക്ടീവ് ഇന്‍ സിനിമയില്‍ മനപ്പൂര്‍വ്വം അംഗത്വം നിഷേധിക്കില്ലെന്നും സജിത മഠത്തില്‍ പറഞ്ഞു.

രജിസ്‌ട്രേഷന്‍ നടിപടികള്‍ സെപ്റ്റംബര്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും അതിനു ശേഷം അംഗത്വ പ്രചരണം ആരംഭിക്കുമെന്നും സജിത പറഞ്ഞു. സംഘടനയുടെ ആശയങ്ങളോട് യോജിക്കുന്നവര്‍ക്ക് അംഗമാകാന്‍ കഴിയും. ആരെയും ഒഴുവാക്കുന്നില്ലെന്നും അംഗത്വം വേണ്ടവര്‍ റജിസ്‌ട്രേഷന്‍ നടപടികള്‍ കഴിയുന്നത് വരെ കാത്തിരിക്കണമെന്നും സജിത പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തോടെയാണ് സിനിമ മേഖലയിലെ സ്ത്രീകള്‍ക്കായി വിമന്‍ ഇന്‍ കളക്റ്റീവ് എന്നൊരു സംഘടന തുടങ്ങുന്നത്. 20 പേര്‍ അംഗങ്ങളായുള്ള ഒരു വര്‍ക്കിങ് ഗ്രൂപ്പ് ആണ് നിലവില്‍ സംഘടനാ രൂപീകരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നത്. പിന്നില്‍ മഞ്ജു വാര്യറും രേവതിയുമെല്ലാം സംഘടനയിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com