വീടിനു മുൻപിൽ ചീത്ത വിളി ; അന്വേഷിക്കാനെത്തിയ ​ഗൃഹനാഥനെ ഹെൽമറ്റിന് അടിച്ചു വീഴ്ത്തി ; ​ഗുരുതര പരിക്ക്

ബൈക്കിലെത്തിയ രണ്ട് യുവാക്കൾ വീടിന് മുന്നിൽ ചീത്ത വിളിക്കുകയും ഏറ്റുമുട്ടുകയും ചെയ്തിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കോട്ടയം : വീടിനു മുൻപിൽ ചീത്ത വിളിച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ ഹെൽമറ്റിനു അടിച്ചു വീഴ്ത്തി. കോട്ടയം കോതനല്ലൂർ കിഴക്കേ പട്ടമന കെ ജെ മാത്യു ( തങ്കച്ചൻ–52) വിനാണ് ക്രൂരമായ മർദനമേറ്റത്. ഇദ്ദേഹത്തിന്റെ  ഇടതു ചെവിക്കു ഗുരുതരമായി പരിക്കേറ്റു. ചെവിക്കു മുറിവേറ്റ് ചോര വാർന്ന മാത്യുവിനെ മുട്ടുചിറ എച്ച് ജി എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ചെവിക്കു നാലു തുന്നലുണ്ട്. മാത്യുവിനെ ആക്രമിച്ച യുവാക്കൾ കടന്നുകളഞ്ഞു.

മാത്യുവിന്റെ വീടിന് മുന്നിൽ രാത്രി ഏഴ് മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് യുവാക്കൾ വീടിന് മുന്നിൽ ചീത്ത വിളിക്കുകയും ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഇത് അന്വേഷിക്കാൻ എത്തിയ മാത്യുവിനെ യുവാക്കൾ ഹെൽമറ്റിന് അടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

കോതനല്ലൂർ ചാമക്കാല റോഡിൽ സ്ഥിരമായി യുവാക്കളുടെ സംഘം നാട്ടുകാർക്ക് ശല്യമുണ്ടാക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. വീടിനു മുൻപിൽ നിന്ന് വീടുകളുടെയും കുടുംബാംഗങ്ങളുടെയും ദൃശ്യം മൊബൈലിൽ പകർത്തിയ സംഭവം മുൻപ് ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പരാതിപ്പെട്ടു. കടുത്തുരുത്തി പൊലീസ് കേസെടുത്തു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com