വീണാ ജോര്‍ജ്ജ് ചട്ടം ലംഘിച്ചിട്ടില്ല; ഓര്‍ത്തഡോക്‌സ് സഭ പരസ്യപിന്തുണ നല്‍കിയതില്‍ തെറ്റില്ലെന്ന് റിപ്പോര്‍ട്ട്

പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന് ഓര്‍ത്തഡോക്‌സ് സഭ പരസ്യ പിന്തുണ നല്‍കിയതില്‍ ചട്ടലംഘനം ഇല്ലെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്
വീണാ ജോര്‍ജ്ജ് ചട്ടം ലംഘിച്ചിട്ടില്ല; ഓര്‍ത്തഡോക്‌സ് സഭ പരസ്യപിന്തുണ നല്‍കിയതില്‍ തെറ്റില്ലെന്ന് റിപ്പോര്‍ട്ട്
Updated on
1 min read

പത്തനംതിട്ട: പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന് ഓര്‍ത്തഡോക്‌സ് സഭ പരസ്യ പിന്‍തുണ നല്‍കിയതില്‍ ചട്ടലംഘനം ഇല്ലെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. പത്തനംതിട്ട ജില്ലാ കലക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. 

മതത്തിന്റെ പേരില്‍ വോട്ട് നല്‍കണമെന്ന ആഹ്വാനം പെരുമാറ്റ ചട്ടലംഘനമാണെന്ന പരാതിയിലായിരുന്നു ജില്ലാ കലക്ടറോട് വിശദീകരണം തേടിയത്. ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഓര്‍ത്തഡോക്‌സ് സഭാ അദ്ധ്യക്ഷന്റെ വീഡിയോ വോട്ടെടുപ്പ് ദിവസമായിരുന്നു പുറത്ത് വന്നത്.

ഇടത് സ്ഥാനാര്‍ത്ഥികളായ വീണാ ജോര്‍ജ്ജിനും രാജാജി മാത്യു തോമസിനും ഓര്‍ത്തഡോക്‌സ് സഭ പരസ്യ പിന്‍തുണ പ്രഖ്യാപിച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടിയിരുന്നു. പത്തനംതിട്ട , തൃശ്ശൂര്‍ ജില്ലാ കലക്ടര്‍മാരോടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിശദീകരണം തേടിയത്. ചട്ടലംഘനം ഉണ്ടായില്ലെന്നാണ് തൃശ്ശൂര്‍ കലക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com