കൊച്ചി വെടിവയ്പ് കേസില്‍ രവി പൂജാരി മൂന്നാം പ്രതി, അഞ്ച് ദിവസത്തിനകം ഇന്ത്യയ്ക്ക് കൈമാറുമെന്ന് സെനഗല്‍

നടി ലീന മരിയ പോളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ട് അടുത്ത ദിവസം കോടതിയില്‍ സമര്‍പ്പിക്കും
കൊച്ചി വെടിവയ്പ് കേസില്‍ രവി പൂജാരി മൂന്നാം പ്രതി, അഞ്ച് ദിവസത്തിനകം ഇന്ത്യയ്ക്ക് കൈമാറുമെന്ന് സെനഗല്‍
Updated on
1 min read

കൊച്ചി: അധോലോക കുറ്റവാളി രവി പൂജാരിയെ അഞ്ച് ദിവസത്തിനകം ഇന്ത്യയ്ക്ക്‌ കൈമാറാമെന്ന് സെനഗല്‍. രവി പൂജാരിയെ വിട്ടുകിട്ടിയാല്‍ സെനഗലില്‍ നിന്നും കൊച്ചിയില്‍ എത്തിക്കുവാനുള്ള നീക്കം അന്വേഷണ സംഘം തുടങ്ങി. കൊച്ചിയിലെ ബ്യൂട്ടി സലൂണ്‍ വെടിവയ്പ്പ് കേസില്‍ രവി പൂജാരിയെ മൂന്നാം പ്രതിയാക്കിയാണ് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 

നടി ലീന മരിയ പോളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ട് അടുത്ത ദിവസം കോടതിയില്‍ സമര്‍പ്പിക്കും. സെനഗലില്‍ പിടിയിലായ രവി പൂജാരി തന്നെയാണ് കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പിന് പിന്നിലെന്ന് വ്യക്തമായതോടെയാണ് പൊലീസ് ഇയാളെ മൂന്നാം പ്രതിയാക്കി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

വെടിവയ്പ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലീന മരിയ പോളിനെ വിളിച്ചത് രവി പൂജാരി തന്നെയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഓസ്‌ട്രേലിയയില്‍ നിന്നെന്ന നിലയിലായിരുന്നു ഇയാളുടെ ഇന്റര്‍നെറ്റ് കോളുകള്‍. എന്നാല്‍ അന്വേഷണത്തില്‍ ഇത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമാണെന്ന് വ്യക്തമായി. കര്‍ണാടക പൊലീസിലും മുംബൈ പൊലീസിലും രവി പൂജാരിക്കെതിരെ നിരവധി കേസുകളുണ്ട്. ഇവിടങ്ങളിലെ നടപടികള്‍ക്ക് ശേഷമായിരിക്കാം ഇയാളെ കൊച്ചി പൊലീസ് കസ്റ്റഡിയില്‍ വാങ്ങുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com