വെറും വിജയരാഘവനല്ല, 'A' വിജയരാഘവനാണ് , വിമര്‍ശിക്കുന്നവര്‍ അക്കാര്യം മറക്കരുത് ; പരിഹാസവുമായി ജയശങ്കർ

'സഖാവ് വിജയരാഘവന്റെ വാമൊഴി വഴക്കത്തില്‍ അക്ഷരത്തിന്റെ പ്രാധാന്യത്തെ പറ്റി മലയാള സര്‍വകലാശാലയില്‍ ഗവേഷണം നടക്കുന്നുണ്ട്'
വെറും വിജയരാഘവനല്ല, 'A' വിജയരാഘവനാണ് , വിമര്‍ശിക്കുന്നവര്‍ അക്കാര്യം മറക്കരുത് ; പരിഹാസവുമായി ജയശങ്കർ
Updated on
1 min read

കൊച്ചി:  ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവനെതിരെ രൂക്ഷ വിമര്‍ശവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കര്‍. എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍, വെറും വിജയരാഘവനല്ല; A വിജയരാഘവനാണ്. സഖാവിനെ വിമര്‍ശിക്കുന്നവര്‍ അക്കാര്യം മറക്കരുതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

'A' വെറുമൊരു ഇനീഷ്യലല്ല. അർത്ഥപൂർണമായ ഒരു ചുരുക്കെഴുത്താണ്. ഒരു കാലത്ത് സിനിമാ നോട്ടീസിലും പോസ്റ്ററിലും വലിയ പ്രാധാന്യത്തോടെ അച്ചടിച്ചിരുന്ന അതേ A.

സഖാവ് വിജയരാഘവന്റെ വാമൊഴി വഴക്കത്തില്‍ അക്ഷരത്തിന്റെ പ്രാധാന്യത്തെ പറ്റി മലയാള സര്‍വകലാശാലയില്‍ ഗവേഷണം നടക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങള്‍ ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധപ്പെടുത്താന്‍ ആലോചിക്കുന്നുവെന്നും ജയശങ്കർ പരിഹസിക്കുന്നു

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം : 

എൽഡിഎഫ് കൺവീനർ വിജയരാഘവൻ, വെറും വിജയരാഘവനല്ല; A വിജയരാഘവനാണ്. സഖാവിനെ വിമർശിക്കുന്നവർ അക്കാര്യം മറക്കരുത്.

'A' വെറുമൊരു ഇനീഷ്യലല്ല. അർത്ഥപൂർണമായ ഒരു ചുരുക്കെഴുത്താണ്. ഒരു കാലത്ത് സിനിമാ നോട്ടീസിലും പോസ്റ്ററിലും വലിയ പ്രാധാന്യത്തോടെ അച്ചടിച്ചിരുന്ന അതേ A.

സഖാവ് വിജയരാഘവൻ എന്തു പറയുമ്പോഴും അറിയാതെ A വന്നു പോകും- രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയ കാര്യമായാലും, ടിവി ചാനലുകളിൽ വാർത്ത അവതരിപ്പിക്കുന്ന സ്ത്രീകൾ സാരിയുടുക്കുന്ന വിധമായാലും.

ഇതൊന്നും അദ്ദേഹം ആക്ഷേപിക്കാൻ വേണ്ടി പറയുന്നതല്ല. നമ്മുടെ പാർട്ടി ചാനലിലും വാർത്ത അവതരിപ്പിക്കുന്ന വനിതാ സഖാക്കൾ പൊക്കിളിനു താഴെവെച്ചാണ് സാരി ഉടുക്കുന്നത്. ഈ നവോത്ഥാന കേരളത്തിൽ അതൊന്നും വലിയ കാര്യമല്ല.

സഖാവ് വിജയരാഘവൻ്റെ വാമൊഴി വഴക്കത്തിൽ A യ്ക്കുളള പ്രാധാന്യത്തെ പറ്റി മലയാള സർവകലാശാലയിൽ ഗവേഷണം നടക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങൾ ദേശാഭിമാനി പത്രത്തിൽ പ്രസിദ്ധപ്പെടുത്താൻ ആലോചിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com