'വെറുതെ അല്ല പ്രതിപക്ഷത്തിരിക്കുന്നത്'; അനില്‍ അക്കരെയെ പടമാക്കി എംകെ മുനീര്‍; വൈറല്‍

'വെറുതെ അല്ല പ്രതിപക്ഷത്തിരിക്കുന്നത്'; അനില്‍ അക്കരെയെ പടമാക്കി എംകെ മുനീര്‍; വൈറല്‍

'വെറുതെ അല്ല പ്രതിപക്ഷത്തിരിക്കുന്നത്'- അനില്‍ അക്കരെയെ പടമാക്കി എംകെ മുനീര്‍
Published on

നമ്മുടെ എംഎല്‍എ മാരില്‍ പലരും സകലകലാ വല്ലഭന്‍മാരാണ്. രാഷ്ട്രീയത്തില്‍ മാത്രമല്ല മറ്റപല മേഖലകളിലും കഴിവുതെളിയച്ചവര്‍ കൂടിയാണെന്നത് നമുക്ക് അഭിമാനത്തിന് വക നല്‍കുന്നു. പലപ്പോഴും സാമാജികര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടമ്പോഴും സൗഹൃദം പങ്കുവയ്ക്കുന്നതും പലപ്പോഴായി മാധ്യമങ്ങളിലൂടെ നാം കാണാറുണ്ട്. വിവിധ വിഷയങ്ങളില്‍ ഏറ്റുമുട്ടാറുള്ള എംഎല്‍എമാര്‍ നിയമസഭയ്ക്കുള്ളില്‍ ചിരിച്ചും കളിച്ചും ഇരിക്കുന്നതും കാണാറുണ്ട്. നിയമസഭയിലും മറ്റും ചൂടേറിയ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സാമാജികര്‍ക്കുള്ളില്‍ കലാവാസനയും ഉണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മന്ത്രി ജിസുധാകരന്‍ കവിത രചിക്കുന്നതും ആലപിക്കുന്നതും അത്തരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വിഷമാണ്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത് മുന്‍ മന്ത്രിയും ലീഗില്‍ നിന്നുള്ള ഇപ്പോഴത്തെ നിയമസഭാ സമാജികനുമായ ഡോ എംകെ മുനീറിന്റെ ചിത്രരചനയാണ്. മുനീര്‍ വരച്ചതാകട്ടെ മറ്റൊരു സാമാജികനെ. കോണ്‍ഗ്രസ് എംഎല്‍എയായ അനില്‍ അക്കരയുടെ ചിത്രമാണ് മുനീര്‍ വരച്ചിരിക്കുന്നത്. ഈ ചിത്രം ഫേസ്ബുക്കില്‍ അനില്‍ അക്കര എംഎല്‍എ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലോക്കല്‍ ഫണ്ട് അക്കൗണ്ട് കമ്മിറ്റി മീറ്റിങിനിടെ വരച്ചു സമ്മാനിച്ചതാണ് ഈ ചിത്രമെന്ന് അനില്‍ അക്കര എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. മീറ്റിങ്ങില്‍ ഇതാണല്ലേ എംഎല്‍എമാരുടെ പരിപാടി, വെറുതയല്ല പ്രതിപക്ഷത്തിരിക്കുന്നത് എന്ന് തുടങ്ങി രസകരമായ കമന്റുകളാണ് ഈ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com