വെല്‍ഫെയര്‍ പാര്‍ട്ടിയുമായി എല്‍ഡിഎഫ് എവിടേയും ധാരണയുണ്ടാക്കിയിട്ടില്ല; എളമരം കരീം

കോണ്‍ഗ്രസ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൂട്ടുകെട്ടുണ്ടാക്കിയത് അപകടകരമായ പ്രശ്‌നമാണ്
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി എല്‍ഡിഎഫ് എവിടേയും ധാരണയുണ്ടാക്കിയിട്ടില്ല; എളമരം കരീം
Updated on
1 min read

കോഴിക്കോട്: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി എല്‍ഡിഎഫ് എവിടെയും ധാരണയുണ്ടാക്കിയിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം പി. മുക്കം നഗരസഭയിലുള്‍പ്പെടെ തങ്ങള്‍ക്ക് സ്വന്തമായി ഭൂരിപക്ഷമുണ്ടായിരുന്നു. ജമാഅത്തെ ഇസ്‌ലാമി, ആര്‍എസ്എസ് എന്നിവയുമായി കൂട്ടുകൂടരുതെന്ന് നിലപാടെടുത്തവരാണ് തങ്ങളെന്നും കാലിക്കറ്റ് പ്രസ് ക്ലബിന്റെ 'തദ്ദേശീയം 2020മീറ്റ് ദ ലീഡര്‍' പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൂട്ടുകെട്ടുണ്ടാക്കിയത് അപകടകരമായ പ്രശ്‌നമാണ്. ദേശീയ നേതൃത്വം ഇതംഗീകരിക്കില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം ആര്‍എസ്എസ് പ്രചാരണത്തിനുപയോഗിക്കും.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചപ്പോള്‍ വലിയ ദുര്‍വ്യാഖ്യാനങ്ങളാണ് ബിജെപി ഉത്തരേന്ത്യയില്‍ പ്രചരിപ്പിച്ചത്. മുസ്‌ലിം ലീഗിന്റെ പതാകയെപ്പോലും വിവാദമാക്കി. ഇതില്‍നിന്നൊന്നും കോണ്‍ഗ്രസ് പാഠം പഠിക്കാത്തതിനാലാണ് അവിശുദ്ധ സഖ്യമുണ്ടാക്കിയത്  എന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com