വെള്ളാപ്പള്ളിയുടേത് വിശ്വാസം നഷ്ടപ്പെട്ടയാളുടെ വിലാപം:  വിമര്‍ശനവുമായി വിഎം സുധീരന്‍, വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് കോണ്‍ഗ്രസ്  നേതാവ് ഇറങ്ങിപ്പോയി

വെള്ളാപ്പള്ളിയുടേത് വിശ്വാസം നഷ്ടപ്പെട്ടയാളുടെ വിലാപം:  വിമര്‍ശനവുമായി വിഎം സുധീരന്‍, വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് കോണ്‍ഗ്രസ്  നേതാവ് ഇറങ്ങിപ്പോയി

വിഎം സുധീരന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് ഡി സുഗതന്‍ ഇറങ്ങിപ്പോയി
Published on

ആലപ്പുഴ: വിഎം സുധീരന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് ഡി സുഗതന്‍ ഇറങ്ങിപ്പോയി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ചതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയത്. വെള്ളാപ്പള്ളിയെ ചീത്ത പറയുന്നിടത്ത് താന്‍ ഇരിക്കേണ്ടതില്ലെന്ന് സുഗതന്‍ പറഞ്ഞു. വെള്ളാപ്പള്ളിയെ വിമര്‍ശിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. 

വിശ്വാസ്യത നഷ്ടപ്പെട്ടയാളുടെ വിലാപമാണ് വെള്ളാപ്പള്ളിയുടെത് എന്നായിരുന്നു സുധീരന്റെ വിമര്‍ശനം. ബിജെപി-സിപിഎം ബന്ധത്തിന്റെ കണ്ണിയാണ് വെള്ളാപ്പള്ളിയെന്നും സുധീരന്‍ പറഞ്ഞു. ഇതാണ് സുഗതനെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് വെള്ളാപ്പള്ളിയെ വിമര്‍ശിച്ചത് ശരിയല്ലെന്ന് സുഗതന്‍ പറഞ്ഞു. എസ്എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് ഡി സുഗതന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com