വേഷം ഓണം ബംബറിന്റെ ബാനർ ; ലോട്ടറി ടിക്കറ്റ് വിൽപ്പനയ്ക്ക് വേറിട്ട തന്ത്രവുമായി 68 കാരൻ

ഓണം ബംബറിന്റെ പരസ്യം പ്രിന്റ് ചെയ്ത ബാനർ ധരിച്ച് നടന്നാണ് നാണുവിന്റെ ലോട്ടറി ടിക്കറ്റ് വിൽപ്പന
വേഷം ഓണം ബംബറിന്റെ ബാനർ ; ലോട്ടറി ടിക്കറ്റ് വിൽപ്പനയ്ക്ക് വേറിട്ട തന്ത്രവുമായി 68 കാരൻ
Updated on
1 min read

തൃശൂർ : കോവിഡ് വ്യാപനം വർധിച്ചതോടെ ലോട്ടറിമേഖലയും വൻ പ്രതിസന്ധി നേരിടുകയാണ്. കച്ചവടം വളരെ കുറഞ്ഞതായാണ് വിൽപ്പനക്കാർ പറയുന്നത്. ഇതിനിടെ ആരും ശ്രദ്ധിക്കുന്ന പരസ്യവുമായി ലോട്ടറി കച്ചവടം നടത്തുകയാണ് തൃശൂർ ചേർപ്പിലെ പാങ്ങ് എളവള്ളി കോണ്ടിൽ വീട്ടിൽ നാണു എന്ന അറുപത്തെട്ടുകാരൻ. 

ഓണം ബംബറിന്റെ പരസ്യം പ്രിന്റ് ചെയ്ത ബാനർ ധരിച്ച് നടന്നാണ് നാണുവിന്റെ ലോട്ടറി ടിക്കറ്റ് വിൽപ്പന.10 അടിയിലേറെ നീളമുള്ള ബാനറിന്റെ നടുവിൽ തല കടത്താവുന്ന വട്ടത്തിൽ കീറിയാണു കഴുത്തിലിട്ടിരിക്കുന്നത്.  രാവിലെ 6നു ബസിൽ തൃശൂരിൽ പോയി ടിക്കറ്റെടുത്തു തിരിച്ചെത്തിയാലുടൻ ബാനർ അണിഞ്ഞു വിൽപ്പനയ്ക്കിറങ്ങും. 

വൈകിട്ട് 5 വരെയാണു കച്ചവടം. ദിവസവും നൂറിലേറെ കിലോമീറ്റർ നടക്കും. ചിലർ ടിക്കറ്റ് വാങ്ങുന്ന കൂട്ടത്തിൽ ഒപ്പം നിന്നു സെൽഫിയെടുക്കാറുണ്ടെന്നും നാണു പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com