ശബരിമല:  ഇന്ന് രാവിലെ 11 മുതല്‍ ഒരു മണിക്കൂര്‍ റോഡ് ഉപരോധം 

ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പ്രധാന റോഡുകളില്‍ ഇന്ന് രാവിലെ 11 മുതല്‍ ഒരു മണിക്കൂര്‍ ഉപരോധസമരം നടത്തും
ശബരിമല:  ഇന്ന് രാവിലെ 11 മുതല്‍ ഒരു മണിക്കൂര്‍ റോഡ് ഉപരോധം 
Updated on
1 min read

കൊച്ചി : ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പ്രധാന റോഡുകളില്‍ ഇന്ന് രാവിലെ 11 മുതല്‍ ഒരു മണിക്കൂര്‍ ഉപരോധസമരം നടത്തും.മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇതേസമയം ഉപരോധം നടത്തും. 200 കേന്ദ്രങ്ങളില്‍ ഇന്ന് റോഡ് ഉപരോധിക്കാനാണ് നീക്കം. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കും.

താലൂക്കുകള്‍ കേന്ദ്രീകരിച്ച് 200 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധം നടത്താനാണു കൊച്ചിയില്‍ ചേര്‍ന്ന ഹൈന്ദവസംഘടനകളുടെ യോഗം കഴിഞ്ഞദിവസം തീരുമാനിച്ചത്. രാവിലെ പതിനൊന്നു മുതല്‍ പന്ത്രണ്ടുവരെയാണ് ഉപരോധം. എന്‍.ഡി.എ സംസ്ഥാന ചെയര്‍മാന്‍ അഡ്വ: പി.എസ് ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ ഇന്നു പന്തളത്തുനിന്ന് ആരംഭിക്കുന്ന ലോങ് മാര്‍ച്ച് 15നു തലസ്ഥാനത്തെത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com