ശബരിമല ദര്‍ശനത്തിന് യുവതികളെത്തി ; മൂന്നു പേരെ പൊലീസ് തിരിച്ചയച്ചു

ആധാര്‍ അടക്കമുള്ള രേഖകളില്‍ നിന്നും പ്രായം പരിശോധിച്ച ശേഷമാണ് പൊലീസ് യുവതികളെ തിരിച്ചയച്ചത്
ശബരിമല ദര്‍ശനത്തിന് യുവതികളെത്തി ; മൂന്നു പേരെ പൊലീസ് തിരിച്ചയച്ചു
Updated on: 
1 min read

സന്നിധാനം : ശബരിമല ദര്‍ശനത്തിനായി പത്തുയുവതികള്‍ അടങ്ങുന്ന സംഘം പമ്പയിലെത്തി. ആന്ധ്രയിലെ വിജയവാഡയില്‍ നിന്നുള്ള 40 പതിനഞ്ച് അംഗ സംഘമാണ് പമ്പയിലെത്തിയത്. ഇതില്‍ പത്തു സ്ത്രീകളും ഉള്‍പ്പെടുന്നു. ഇതില്‍ യുവതികളെന്ന് സംശയം തോന്നിയ മൂന്നുപേരെയാണ്, ആധാര്‍ അടക്കമുള്ള രേഖകല്‍ പരിശോധിച്ച ശേഷം പൊലീസ് തിരിച്ചയച്ചത്.

ആന്ധ്രയില്‍ നിന്നുമെത്തിയ യുവതികളില്‍ ഒരാളുടെ പ്രായം 35 വയസ്സും, മറ്റൊരാള്‍ക്ക് ഇതിലും അല്‍പ്പം കൂടുതലും മാത്രമേ ഉള്ളൂവെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ശബരിമലയിലെ ആചാരങ്ങള്‍ പൊലീസ് യുവതികളെ പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു. സ്ത്രീകളെ ശബരിമലയിലെ ആചാരങ്ങള്‍ ബോധ്യപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് തങ്ങള്‍ ദര്‍ശനത്തിന് ഇല്ലെന്ന് അറിയിച്ച് യുവതികള്‍ പിന്മാറുകയായിരുന്നു.

വിജയവാഡയില്‍ നിന്നും പുരുഷന്മാര്‍ക്കൊപ്പമുള്ള സംഘത്തിലാണ് യുവതികളും ഉള്‍പ്പെട്ടത്. യുവതികള്‍ക്ക് ശബരിമലയില്‍ വിലക്കുള്ള കാര്യം അറിയില്ലെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് യുവതികളെ പമ്പയില്‍ നിന്ന് തിരിച്ചയച്ചു. ശേഷിക്കുന്നവരെ സന്നിധാനത്തേക്ക് കടത്തിവിട്ടു. ഒരു മണി മുതലാണ് തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com