ശബരിമല: സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം; പുനഃപരിശോധന ഹര്‍ജി നല്‍കില്ല, മലക്കംമറിഞ്ഞ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമല: സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം; പുനഃപരിശോധന ഹര്‍ജി നല്‍കില്ല, മലക്കംമറിഞ്ഞ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമല സ്ത്രീ പ്രവേശന കേസിലെ സുപ്രീം കോടതി വിധിക്കെതിരെയുള്ള മുന്‍ നിലപാട് തിരുത്തി ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍.
Published on

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന കേസിലെ സുപ്രീം കോടതി വിധിക്കെതിരെയുള്ള മുന്‍ നിലപാട് തിരുത്തി തിരുവിതാംകൂര്‍
ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. പുഃനപരിശോധന ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിട്ടില്ല എന്നാണ് പദ്മകുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനത്തിന് ഒപ്പമാണ് ബോര്‍ഡ്. മുഖ്യമന്ത്രിക്ക് തന്നെ തിരുത്താനും ശാസിക്കാനും അധികാരമുണ്ടെന്നും പദ്മകുമാര്‍ പറഞ്ഞു. 

ആലോചിക്കാത്ത കാര്യങ്ങളെക്കുറിച്ചാണ് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. കാര്യങ്ങളെ സംബന്ധിച്ച് ബോര്‍ഡിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. 
സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വ്യക്തമായ നിലപാട് ദേവസ്വം ബോര്‍ഡ് സ്വീകരിക്കും.സര്‍ക്കാര്‍ വിരുദ്ധമായി ഒരുനിലപാടും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പദ്മകുമാര്‍ വ്യക്തമാക്കി. 

കേസില്‍ പുഃനപരിശോധന ഹര്‍ജി നല്‍കുമെന്നായിരുന്നു ബോര്‍ഡിന്റെ ആദ്യനിലപാട്.പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി സര്‍ക്കാര്‍ അംഗീകരിക്കുകയും ദേവസ്വം ബോര്‍ഡ് നിരാകരിക്കുകയും ചെയ്തത് വിവാദമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com