ശബരിമലയില്‍ പോകാന്‍ സംരക്ഷണം വേണം; ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് അപേക്ഷയുമായി രഹ്‌ന ഫാത്തിമ

സര്‍ക്കാരുമായി ആലോചിച്ച്  തീരുമാനം അറിയിക്കാമെന്ന് ഡിസിപി അറിയിച്ചെന്ന് രഹ്‌ന ഫാത്തിമ പറഞ്ഞു
ശബരിമലയില്‍ പോകാന്‍ സംരക്ഷണം വേണം; ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് അപേക്ഷയുമായി രഹ്‌ന ഫാത്തിമ
Updated on
1 min read

കൊച്ചി: ശബരിമലയില്‍ പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ടു രഹ്‌ന ഫാത്തിമ കൊച്ചി ഡപ്യൂട്ടി കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കി. സര്‍ക്കാരുമായി ആലോചിച്ച്  തീരുമാനം അറിയിക്കാമെന്ന് ഡിസിപി അറിയിച്ചെന്ന് രഹ്‌ന ഫാത്തിമ പറഞ്ഞു.

നിയമവ്യവസ്ഥയ്ക്ക് അനുസരിച്ചാണ് ശബരിമലയ്ക്ക് പോകുന്നത്. അതിനുള്ള അവകാശമുണ്ട് . ജന്മദിനമായ നവംബര്‍ 26 ന് മാലയിടാമെന്നാണ് കരുതുന്നത് . കുടുംബത്തോടെ പോകാനാണ് പദ്ധതി. ഭക്തരുടെ എതിര്‍പ്പിനെ ഭയപ്പെടുന്നില്ലെന്നും രഹ്ന ഫാത്തിമ മാദ്ധ്യമങ്ങളോട് പറഞ്ഞു .

കഴിഞ്ഞ മണ്ഡലകാലത്തും രഹ്ന ഫാത്തിമ പൊലീസിന്റെ സഹായത്തോടെ ശബരിമലയില്‍ കയറാന്‍ ശ്രമിച്ചിരുന്നു . എന്നാല്‍ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍മാറേണ്ടി വന്നു. ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹ്‌ന സസ്‌പെന്‍ഷനിലാണ്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com