കൊച്ചി : അനാചാര ദുര്‍ഗ്ഗങ്ങളെ തകര്‍ത്തെറിഞ്ഞ കനകദുര്‍ഗ്ഗമാരാണ് ശബരിമല ദര്‍ശനം നടത്തി മടങ്ങിയതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. തന്ത്രിയും മന്ത്രിയും കൂടിയാലോചിച്ച് ഇനിയെന്ത് വേണമെങ്കിലും നടക്കട്ട, നടയടച്ചിട്ട് ശുദ്ധികലശം നടത്തട്ടെയെന്നും അവര്‍ പറഞ്ഞു. എന്ത് ചെയ്താലും ഈ നിമിഷങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിക്കഴിഞ്ഞുവെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..
കനകദുര്‍ഗ്ഗ, ബിന്ദു ..കല്ലയും മാലയും ബഹിഷ്‌കരിച്ച അഭിമാനിനികളുടെ പിന്മുറക്കാര്‍. ഘോഷ ബഹിഷ്‌കരിച്ചവരുടെ പെണ്‍മക്കള്‍. അനാചാരദുര്‍ഗ്ഗങ്ങളെ തകര്‍ത്തെറിഞ്ഞ കനക ദുര്‍ഗ്ഗമാര്‍. പ്രിയ കൂട്ടുകാരികളേ മുന്‍ തലമുറയിലെ വീര വനിതകള്‍ക്കൊപ്പം ചരിത്രത്തില്‍ നിങ്ങളുടെ പേരുകള്‍ കൊത്തിവെക്കപ്പെട്ടു കഴിഞ്ഞു.
പ്രിയപ്പെട്ട മുഖ്യമന്ത്രീ, സ്ത്രീകളുടെ അഭിമാന സംരക്ഷണത്തിനെടുത്ത ഈ കരുതലിന് എല്ലാക്കാലവും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.
ശുദ്ധികലശം നടക്കട്ടെ.ചാണകവും ഗോമൂത്രവും തളിക്കട്ടെ. നടയടച്ചിടട്ടെ..ആചാരപ്രകാരം എല്ലാം നടക്കട്ടെ. അതൊക്കെ തന്ത്രി മന്ത്രിമാര്‍ കൂടിയാലോചിക്കട്ടെ. എന്തു ഭൂകമ്പവും നടക്കട്ടെ. ഈ നിമിഷം രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു. അതിനി ഇല്ലാതാകുന്നില്ല. ചര്‍ച്ചകള്‍ മുന്നേറട്ടെ. ഈ നിമിഷം ഇല്ലാതാക്കാനാകില്ല.
'ഇടറിയോ മാര്‍ഗ്ഗവും ലക്ഷ്യവും
ഇടയുള്ളോര്‍ വാദിപ്പിന്‍..
ഞാനൊന്നു തല ചായ്ക്കട്ടെ' ഇടശ്ശേരി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates