ശ്രദ്ധിക്കുക ; റേഷന്‍കാര്‍ഡ് അപേക്ഷകള്‍ ഇനി ഓണ്‍ലൈനായി മാത്രം

ഇനി മുതല്‍ വിദ്യാഭ്യാസ സംബന്ധമായോ, ചികില്‍സാ ആനുകൂല്യങ്ങള്‍ക്കോ മാത്രമേ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയൂ
ശ്രദ്ധിക്കുക ; റേഷന്‍കാര്‍ഡ് അപേക്ഷകള്‍ ഇനി ഓണ്‍ലൈനായി മാത്രം
Updated on: 
1 min read

തിരുവനന്തപുരം : റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ഇനി ഓണ്‍ലൈനായും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മാത്രം സ്വീകരിക്കാന്‍ തീരുമാനം. ഇതുവരെ ഓണ്‍ലൈന്‍ സംവിധാനത്തിന് പുറമെ, താലൂക്ക് സപ്ലൈ, സിറ്റി റേഷനിംഗ് ഓഫീസിലും അപേക്ഷ സ്വീകരിക്കാന്‍ സൗകര്യം ഉണ്ടായിരുന്നു. 

ഇനി മുതല്‍ വിദ്യാഭ്യാസ സംബന്ധമായോ, ചികില്‍സാ ആനുകൂല്യങ്ങള്‍ക്കോ മാത്രമേ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയൂ. നേരിട്ട് ലഭിച്ച അപേക്ഷകളുടെ ഡാറ്റാ എന്‍ട്രി നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. 

അക്ഷയ കേന്ദ്രത്തില്‍ നിന്ന് നിയോഗിച്ചിട്ടുള്ള ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ കാലാവധി ശനിയാഴ്ചയോടെ അവസാനിക്കുകയും ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER